സൗദി ശൂറാ കൗണ്‍സിലില്‍ ചരിത്രത്തിലാദ്യമായി വനിതാ അംഗങ്ങൾക്ക് കൂടുതൽ പ്രാതിനിധ്യം

റിയാദ്: ചരിത്രത്തിലാദ്യമായി ശൂറാ കൗൺസിലിൽ വിവിധ കമ്മിറ്റികളിലേക്ക് വനിതാ അംഗങ്ങൾക്ക് കൂടുതൽ പ്രാതിനിധ്യം. 24 വനിതകളാണ് 14 കമ്മിറ്റികളിലേക്കായി തെരഞ്ഞെടുക്കപ്പെട്ടത്. പുരുഷൻമാർ കുത്തകയാക്കി വെച്ചിരിക്കുന്ന കൗൺസിലിലേക്കാണ് സ്ത്രീകൾ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

ആരോഗ്യ, ഭരണ മേഖലകളിൽ വനിതാ അംഗങ്ങൾ കൈവരിച്ച നേട്ടത്തിന്റെ അംഗീകാരമായാണ് പ്രാതിനിധ്യം വിലയിരുത്തപ്പെടുന്നത്.കമ്മിറ്റിയിലെ പകുതി പേരും വനിതകളാണ്.

ഓരോ ശൂറാ കമ്മിറ്റിയിലും ചെയർമാനും ഡെപ്യൂട്ടി ചെയർമാനും കൂടാതെ ഒമ്പത് അംഗങ്ങളാണ് ഉണ്ടാകുക. ഒരുവർഷമാണ് കമ്മിറ്റിയുടെ കാലാവധി. ചെയർമാനെയും ഡെപ്യൂട്ടി ചെയർമാനെയും രഹസ്യ ബാലറ്റിലൂടെയാണ് തിരഞ്ഞെടുക്കുന്നത്.

കമ്മിറ്റികൾ തങ്ങൾക്ക് മുന്നിലെത്തുന്ന വിഷയങ്ങൾ പഠിക്കുകയും അവരുടെ റിപ്പോർട്ടുകളും ശുപാർശകളും കൗൺസിലിൽ സമർപ്പിക്കുകയും ചെയ്യും. ആരോഗ്യ സമിതി ചെയർപേഴ്‌സണായി ഡോ. സൈനബ് ബിന്ത് മുത്തന്ന അബു താലിബിനെയും ഡെപ്യൂട്ടി ചെയർമാനായി ഡോ. സാലിഹ് അൽ-ഷുഹയേബിനെയും തിരഞ്ഞെടുത്തു.

കൾച്ചർ, മീഡിയ, ടൂറിസം, ആന്റിക്വിറ്റീസ് കമ്മിറ്റി എന്നിവയുടെ ഡെപ്യൂട്ടി ചെയർപേഴ്‌സണായി ഡോ. മഹാ അൽ സിനാനാണ് തിരഞ്ഞെടുക്കപ്പെട്ടത്. കമ്മിറ്റിയിൽ 3 വനിതകൾക്കാണ് പ്രാതിനിധ്യം ലഭിച്ചത്. വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ സമിതി, മനുഷ്യാവകാശ സമിതിയുടെ ഡെപ്യൂട്ടി ചെയർപേഴ്‌സൺ,മാനവ വിഭവശേഷി, ഭരണ സമിതി ചെയർപേഴ്സൺ,കുടുംബകാര്യ, യുവജന കമ്മിറ്റി,സെക്യൂരിറ്റി അഫയേഴ്‌സ്, ട്രാന്‍സ്‌പോര്‍ട്ട് ആന്റ് കമ്മ്യൂണിക്കേഷന്‍, ഹജ്ജ് ഉംറ സര്‍വീസസ്, ഫോറിന്‍ അഫയേഴ്‌സ്, വാട്ടര്‍ ആന്റ് അഗ്രിക്കള്‍ച്ചര്‍ എന്നീ കമ്മിറ്റികളിലും വനിതകൾ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News