മഹാരാഷ്ട്രയിൽ ഒരു മുൻ മന്ത്രി കൂടി ബിജെപി വിട്ടു

മുൻ കേന്ദ്രമന്ത്രിയും മറാത്താവാഡയിൽനിന്നുള്ള പ്രമുഖ ബി.ജെ.പി. നേതാവുമായ ജയ്‌സിങ് റാവു ഗായക്‌വാഡ്‌ പാർട്ടിവിട്ടു. നേതൃത്വം തന്നെ ഒറ്റപ്പെടുത്തുകയായിരുന്നെന്ന ആരോപണമാണ് പാർട്ടി വിടാനുള്ള കാരണമായി പറയുന്നത്. ഗായക്‌വാഡ് പാട്ടീൽ എൻ.സി.പി.യിൽ ചേരുമെന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്.

മുൻ മന്ത്രിയും ബി.ജെ.പി.യുടെ പ്രമുഖ നേതാവുമായിരുന്ന ഏക്‌നാഥ് ഖഡ്‌സേ പാർട്ടിവിട്ട് എൻ.സി.പി.യിൽ ചേർന്നതിനു പിന്നാലെയാണ് ജയ്‌സിങ്ങും എൻ.സി.പി.യിലേക്കെത്തുന്നത്.

നേരത്തേ മഹാരാഷ്ട്രയിലും ഗായക്‌വാഡ് മന്ത്രിയായിരുന്നിട്ടുണ്ട്. തനിക്ക് പാർലമെന്‍റ് അംഗമോ നിയമസഭാംഗമോ ഒന്നും ആവേണ്ടതില്ലെന്നുമാൻ പാർട്ടി വിട്ട ഏക്‌നാഥ് ഖഡ്‌സേ പറയുന്നത്. എന്നാൽ പാർട്ടിയെ ശക്തിപ്പെടുത്താനുള്ള തന്റെ അവസരങ്ങളെല്ലാം സംസ്ഥാന നേതൃത്വം നിഷേധിക്കുകയായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാനത്ത് ബിജെപിയെ വളർത്തിക്കൊണ്ടുവരാൻ പരിശ്രമിച്ചവരെ ഇപ്പോൾ പാർട്ടിക്ക് ആവശ്യമില്ലെന്നും ഗായക്‌വാഡ് കൂട്ടിച്ചേർത്തു.

ഡിസംബറിൽ മറാത്തവാഡ ഗ്രാജുവേറ്റ് മണ്ഡലത്തിൽനിന്ന് നിയമസഭാ കൗൺസിലിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ ബി.ജെ.പി. ടിക്കറ്റിന് ശ്രമിച്ചിരുന്നെങ്കിലും ലഭിച്ചില്ല. തുടർന്ന് അദ്ദേഹം സ്വതന്ത്രസ്ഥാനാർഥിയായി പത്രിക സമർപ്പിച്ചിട്ടുണ്ട്.

മൂന്നുതവണ ബീഡിൽനിന്ന് ലോക്‌സഭാംഗമായിട്ടുള്ള ജയ്‌സിങ് മറാത്തവാഡയിൽ ബി.ജെ.പി.യെ വളർത്താൻ ഗോപിനാഥ് മുണ്ടെയോടൊപ്പം പ്രവർത്തിച്ചിരുന്നു. മഹാരാഷ്ട്രയിൽ സഹകരണവകുപ്പ് സഹമന്ത്രിയായും േകേന്ദ്രത്തിൽ ഖനിവകുപ്പ് സഹമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here