പാലാരിവട്ടം പാലം അഴിമതി; വിജിലന്‍സ് സംഘം ഇബ്രാഹിം കുഞ്ഞിന്റെ വീട്ടില്‍ എത്തി

പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് മുന്‍മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെ തെളിവുകള്‍ കൂടുതല്‍ ശക്തമാകുന്ന സാഹചര്യത്തില്‍ അന്വേഷണം നടത്തുന്ന വിജിലന്‍സ് സംഘം ഇബ്രാംഹിം കുഞ്ഞിന്റെ വീട്ടിലെത്തി.

ഇബ്രാഹിം കുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യാനായാണ് വിജിലന്‍സ് സംഘം ഇബ്രാഹിം കുഞ്ഞിന്റെ ആലുവയിലെ വീട്ടിലെത്തിയത്.

എന്നാല്‍ ഇബ്രാഹിംകുഞ്ഞ് വീട്ടില്‍ ഇല്ലെന്നും ആശുപത്രിയിലാണെന്നുമാണ് കുടുംബം നല്‍കിയിരിക്കുന്ന വിവരം. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ അറിയില്ലെന്നാണ് കുടുംബം പറയുന്നത്. ഇബ്രാബിം കുഞ്ഞ് കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിലാണെന്നാണ് ലഭിക്കുന്ന പ്രാധമിക വിവരം.

മേൽപ്പാലം നിർമാണക്കമ്പനിയായ ആർഡിഎസിന്‌ ചട്ടവിരുദ്ധമായി 8.25 കോടി രൂപ മുൻകൂർ നൽകിയത്‌ ഇബ്രാഹിംകുഞ്ഞിന്റെ നിർദേശപ്രകാരമാണെന്ന്‌ മുൻ പൊതുമരാമത്ത്‌ സെക്രട്ടറി ടി ഒ സൂരജ്‌ മൊഴി നൽകിയിരുന്നു. ഫെബ്രുവരി അഞ്ചിനാണ്‌ ഇബ്രാഹിംകുഞ്ഞിനെ പ്രോസിക്യൂട്ട്‌ ചെയ്യാൻ ഗവർണർ അനുമതി നൽകിയത്‌.

മേൽപ്പാലം അഴിമതിക്കേസിൽ ടി ഒ സൂരജിന്‌ പുറമെ കരാർ കമ്പനിയായ ആർഡിഎസിന്റെ എംഡി സുമിത്‌ ഗോയൽ, ആർബിഡിസികെ മുൻ അസി. മാനേജർ എം ടി തങ്കച്ചൻ, കിറ്റ്‌കോ മുൻ ജോയിന്റ്‌ ജനറൽ മാനേജർ ബെന്നി പോൾ എന്നിവരെ നേരത്തെ അറസ്‌റ്റ്‌ ചെയ്‌തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here