നയൻതാരയ്ക്ക് പിറന്നാൾ ആശംസിച്ച് മമ്മൂട്ടിയും മോഹൻലാലും :നിഴലിലെ നയൻസിന്റെ ക്യാരക്റ്റർ പോസ്റ്ററും പുറത്ത്

തെന്നിന്ത്യന്‍ലേഡി സൂപ്പര്‍സ്റ്റാര്‍’ നയന്‍താരയുടെ ജന്മദിനമാണ് ഇന്ന്.നയൻതാരയ്ക്ക് പിറന്നാൾ ആശംസകളുമായി മലയാളികളുടെ രണ്ടു സൂപ്പർസ്റ്റാർസ്.മമ്മൂട്ടിയും മോഹൻലാലും നയൻതാരയ്ക്ക് പിറന്നാൾ ആശംസകൾ നേരുന്നതിനൊപ്പം നയൻ‌താര അഭിനയിച്ചുകൊണ്ടിരിക്കുന്ന ഏറ്റവും പുതിയ മലയാള ചിത്രമായ നിഴലിലെ ലുക്ക് പോസ്റ്റർ പുറത്തുവിട്ടു.പതിവുപോലെ സുന്ദരിയായി സ്റ്റൈലിഷായി നയൻതാരയെ പോസ്റ്ററിൽ കാണാം.

Happy to release the First Look Character Poster of ‘Nizhal’ and wishing Nayanthara a very Happy Birthday 🙂

Posted by Mammootty on Tuesday, November 17, 2020

Here’s launching the poster of Nizhal and Wishing a Happy Birthday to Nayanthara.

Posted by Mohanlal on Tuesday, November 17, 2020

ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച തമിഴ് ചിത്രം ‘മൂക്കുത്തി അമ്മന്‍’ മികച്ച പ്രതികരണവുമായി ആമസോണ്‍ പ്രൈമില്‍ കാണികളെ നേടുമ്പോള്‍ നിഴൽ എന്ന മലയാളചിത്രത്തിന്‍റെ ഷൂട്ടിംഗില്‍ പങ്കെടുത്തുകൊണ്ടിരിക്കുകയാണ് നയന്‍താര. കുഞ്ചാക്കോ ബോബന്‍ നായകനാവുന്ന ത്രില്ലര്‍ ചിത്രം ആണ് നിഴൽ

‘ലവ് ആക്ഷന്‍ ഡ്രാമ’യ്ക്കു ശേഷം നയന്‍താര മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രമാണിത്.
സംസ്ഥാന അവാര്‍ഡ് ജേതാവായിട്ടുള്ള എഡിറ്റര്‍ അപ്പു എന്‍ ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘നിഴല്‍’. ആന്‍റോ ജോസഫ് ഫിലിം കമ്പനി, മെയ്‍ലോഞ്ച് ഫിലിം ഹൗസ്, ടെന്‍റ്പോള്‍ മൂവീസ് എന്നിവയുടെ ബാനറുകളില്‍ ആന്‍റോ ജോസഫ്, അഭിജിത്ത് എം പിള്ള, ബാദുഷ, ഫെല്ലിനി ടി പി, ജിനേഷ് ജോസ് എന്നിവരാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. എസ് സഞ്ജീവ് തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം ദീപക് ഡി മേനോന്‍ ആണ്. സംഗീതം സൂരജ് എസ് കുറുപ്പ്. സംവിധായകനൊപ്പം അരുണ്‍ലാല്‍ എസ് പിയും ചേര്‍ന്നാണ് എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത്. വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യര്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഉമേഷ് രാധാകൃഷ്ണന്‍. മിഥുന്‍ മാനുവല്‍ തോമസിന്‍റെ സംവിധാനത്തിലെത്തിയ ‘അഞ്ചാം പാതിരാ’യ്ക്കു ശേഷം കുഞ്ചാക്കോ ബോബന്‍ നായകനാവുന്ന ത്രില്ലര്‍ ആണിത്. നയന്‍താരയ്ക്കൊപ്പം ആദ്യമായാണ് ഒരു മുഴുനീള കഥാപാത്രത്തെ ചാക്കോച്ചന്‍ അവതരിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News