വിജിലന്‍സ് സംഘം ആശുപത്രിയില്‍; മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം നടത്തി ഇബ്രാഹിംകുഞ്ഞ്

പാലാരിവട്ടം പാലം അ‍ഴിമതിയുമായി ബന്ധപ്പെട്ട് മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞിനെതിരെ കൂടുതല്‍ തെളിവുകള്‍ കിട്ടിയതിന്‍റെ അടിസ്ഥാനത്തില്‍ ഇബ്രാഹിംക കുഞ്ഞിനെ ചോദ്യം ചെയ്യാന്‍ വിജിലന്‍സ് സംഘം കോടതിയിലെത്തി.

രാവിലെ വീട്ടില്‍ എത്തിയ സംഘം ഇബ്രാഹിം കുഞ്ഞ് ആശുപത്രിയിലാണെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് വിജിലന്‍സിന്‍റെ ഒരു സംഘം ആശുപത്രിയിലേക്ക് പുറപ്പെട്ടത്. ഇന്നലെ രാത്രിയോടുകൂടിയാണ് ഇബ്രാഹിം കുഞ്ഞ് ആശുപത്രിയിലെത്തിയത്.

വിദഗ്ദ ചികിത്സയ്ക്കായി ഇദ്ദേഹത്തെ ഐസിയുവിലേക്ക് മാറ്റുന്നുവെന്നാണ് ലഭിക്കുന്ന വിവരം അതേസമയം ഇബ്രാഹിം കുഞ്ഞ് സമാന്തരമായി നിയമനടപടികളിലേക്കും നീങ്ങുന്നുവെന്നാണ് വിവരം. മുന്‍കൂര്‍ ജാമ്യത്തിന് ഇബ്രാഹിം കുഞ്ഞ് ശ്രമം നടത്തുന്നതായും വിവരം ലഭിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News