ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റ്; ലീഗ് നേതാക്കള്‍ യോഗം ചേര്‍ന്നു

മലപ്പുറം: പാലാരിവട്ടം പാലം അഴിമതികേസില്‍ മുന്‍മന്ത്രിയും ലീഗ് നേതാവുമായ വി കെ ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തതിന് പിന്നാലെ ലീഗ് നേതാക്കള്‍ യോഗം ചേര്‍ന്നു.

മലപ്പുറം ലീഗ് ഹൗസില്‍ അഖിലേന്ത്യാ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി, സംസ്ഥാന സെക്രട്ടറി കെപിഎ മജീദ് എന്നിവരുടെ നേതൃത്വത്തിലാണ് യോഗം.

ഫാഷന്‍ ജ്വല്ലറി തട്ടിപ്പ് കേസില്‍ ലിഗ് എംഎല്‍എ എം സി ഖമറുദ്ദീന്‍ നിലവില്‍ അറസ്റ്റിലാണ്. അതിനിടെയാണ് ഇന്ന് ഇബ്രാഹിംകുഞ്ഞും അറസ്റ്റിലാകുന്നത്.

മറ്റൊരു എംഎല്‍എ കെഎം ഷാജിയെ അനധികൃത സ്വത്ത് സമ്പാദന കേസില്‍ ഇഡി ചോദ്യം ചെയ്തുകൊണ്ടിരിക്കയാണ്. ഈ സാഹചര്യത്തിലാണ് ഇന്ന് വീണ്ടും യോഗം ചേരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News