യുഡിഎഫ് കാലത്തെ കൊടിയ അഴിമതിയുടെ ചിത്രം

കമറുദ്ദീൻ അറസ്റ്റിൽ.അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കെ ബാബുവിനെതിരെ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകി.

ഉമ്മൻ ചാണ്ടി, ചെന്നിത്തല, വി ഡി സതീശൻ, പി ടി തോമസ്, വി എസ് ശിവകുമാർ, എ പി അനിൽകുമാർ, അനിൽ അക്കര, കെ എം ഷാജി, വി കെ ഇബ്രാഹിം കുഞ്ഞ്. വിവിധ കേസുകളിൽ അന്വേഷണം നേരിടുന്ന യുഡിഎഫ് നേതാക്കളുടെ നീണ്ട നിരയാണിത്.

ടൈറ്റാനിയം കേസ് സിബിഐ തിരിച്ചയതോടെ മൂന്ന് പ്രധാന നേതാക്കളാണ് വിജിലൻസ് അന്വേഷണത്തിൻ്റെ പരിധിയിൽ വരുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് എന്നിവരാണ് ഈ കേസിൽ തുടർനടപടികൾ പ്രതീക്ഷിക്കുന്നത്. കേസിൽ കൃത്യമായ തെളിവുകൾ ശേഖരിച്ച വിജിലൻസ്, വിദേശകമ്പിനികളെ കണ്ടെത്താനാണ് CBI യുടെ സഹായം സർക്കാർ തേടിയത്. എന്നാൽ കോൺഗ്രസ് നേതാക്കൾ ഉൾപ്പെട്ട അഴിമതിക്കേസ് വേണ്ടാ എന്ന് സിബിഐയെ കൊണ്ട് പറയിപ്പിക്കാൻ ആയെങ്കിലും തെളിവുകൾ ഒന്നും മാഞ്ഞു പോയിരുന്നില്ല. ഇതിൻ്റെ തുടർനടപടികൾ വിജിലൻസ് തുടങ്ങി

ബാർ കോഴ കേസിൽ ബിജു രമേശിൻ്റെ പുതിയ വെളിപ്പെടുത്തൽ പ്രതിപക്ഷ നേതാവിൻ്റെ മുകളിൽ വാളായി തൂങ്ങിക്കിടക്കുകയാണ്. വി എസ് ശിവകുമാറും ഈ കേസിൽ നടപടി കാത്തിരിക്കുന്നു. അനധികൃത സ്വത്ത് സമ്പാദനമാണ് ശിവകുമാറിനെ കാത്തിരിക്കുന്ന മറ്റൊരു കേസ്.

സോളാർ കേസന്വേഷണം അന്തിമഘട്ടത്തിലേക്ക് എത്തിയത് പല നേതാക്കളുടെയും ചങ്കിടിപ്പ് കൂട്ടുന്നു. എ പി അനിൽകുമാറിനെതിരായ കേസിൽ തെളിവുകളെല്ലാം ക്രൈംബ്രാഞ്ച് ശേഖരിച്ചു കഴിഞ്ഞു. മറ്റ് കേസുകളിലും തെളിവ് ശേഖരിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിൽ നിന്നുള്ള വിവരം.

കള്ളപ്പണ ഇടപാട്, നിലം നികത്തൽ തുടങ്ങിയ കേസുകളിലാണ് പി ടി തോമസിനെതിരെ അന്വേഷണം നടക്കുന്നത്.

പുനർജ്ജനി പദ്ധതിയിൽ അനുമതി ഇല്ലാതെ വിദേശത്ത് പോയി പണം ആവശ്യപ്പെട്ട സംഭവത്തിൽ വി ഡി സതീശനും അന്വേഷണം നേരിടുന്നു. അടാട്ട് ബാങ്ക് ക്രമക്കേട് അടക്കമുള്ള കേസിലാണ് അനിൽ അക്കരക്കെതിരായ
ടൈറ്റാനിയത്തിനു പുറമേ പാലാരിവട്ടം കേസിലും, കള്ളപ്പണ ഇടപാടിലെ ഇ ഡി കേസിലും ഇബ്രാഹിം കുഞ്ഞ് അന്വേഷണം നേരിടുന്നുണ്ട്. പാലാരിവട്ടത്തിൽ ഇബ്രാഹിം കുഞ്ഞ് പ്രതിചേർക്കപ്പെട്ടു കഴിഞ്ഞു. പ്ലസ് ടു അഴിമതിയിലും അനധികൃത സ്വത്ത് സമ്പാദനത്തിലും കെ എം ഷാജിയും അന്വേഷണം നേരിടുന്നു. ഇത്രയും നേതാക്കൾ അന്വേഷണ ഏജൻസികളുടെ വലയത്തിൽ പെടുന്നത് കേരള രാഷ്ട്രീയത്തിൽ ഇതാദ്യമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News