ഇബ്രാഹിംകുഞ്ഞിന്‍റെ അറസ്റ്റ് നടപടിക്രമങ്ങള്‍ പാലിച്ച്; പ്രതിപക്ഷത്തിന്‍റെ ആരോപണം ഗതികേടുകൊണ്ടുള്ള ന്യായീകരണം: എ വിജയരാഘവന്‍

ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റില്‍ പ്രതികരണവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. അഴിമതി കേസില്‍ പ്രതിചേര്‍ക്കപ്പെട്ട വ്യക്തിയാണ് മുന്‍ മന്ത്രി വികെ ഇബ്രാഹിംകുഞ്ഞ്.

പ്രതിയെ അറസ്റ്റ് ചെയ്തു എന്ന് മാത്രമേ ഉള്ളു. പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് എല്ലാ നടപടി ക്രമങ്ങളും പൂര്‍ത്തീകരിച്ചാണ് അറസ്റ്റെന്നും എ വിജയരാഘവന്‍ മാധ്യമങ്ങളോട് പറഞ്ഞു. \

ഇത്രയും കാലം മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ ചോദ്യം പ്രതിയാണെങ്കില്‍ നിങ്ങള്‍ അറസ്റ്റ് ചെയ്യാത്തതെന്തായിരുന്നു എന്നാണ് എന്നാല്‍ അറസ്റ്റ് ചെയ്തപ്പോള്‍ നേരെ മറിച്ചായി ആരോപണം എന്നും അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് എ വിജയരാഘവന്‍ മറുപടി പറഞ്ഞു. പ്രതിപക്ഷത്തിന്റെ ആരോപണം ഗതികേട്‌കൊണ്ടുള്ള ന്യായീകരണം മാത്രമാണെന്നും എ വിജയരാഘവന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News