ജനവിധി തേടി കാടിന്റെ മകളും; കടമന്‍കോട്ടെ തെരഞ്ഞെടുപ്പ് വിശേഷം

തെരഞ്ഞെടുപ്പുകളിൽ ഇടതുപക്ഷം പലപ്പോഴും വിസ്മയം സൃഷ്ടിക്കാറുണ്ട് അങനെ ഒരു വിസ്മയമാണ് ജനറൽ സീറ്റിൽ കാടിന്റെ മകളെ മത്സരിപ്പിക്കാനുള്ള തീരുമാനം. കൊല്ലം കുളത്തുപ്പുഴ പഞ്ചായത്തിലെ കടമാൻകോഡ് ആദിവാസി കോളനിയിലെ ലേപുമോളെയാണ് ജനപ്രതിനിധിയാകാൻ സിപഐഎം നിയോഗിച്ചത്.

പുഷ്പാംഗതൻ കാണി ചന്ദ്രലേഖ ദമ്പതികളുടെ മകളാണ് ഇടതുപക്ഷത്തിന്റെയും അരുമ മകളായ ലേപുമോൾ,സഹോദരി ലതിന, അഞ്ചൽ സെന്റ് ജോൺസ് കോളേജ് ഡിഗ്രി ബിഎ മലയാളം പൂർത്തിയാക്കി, അദ്യാപക ആകാനുള്ള ശ്രമത്തിനിടെയാണ് ലേപുവിന് ജനസേവനത്തിനുള്ള അവസരം സിപിഐഎം ഒരുക്കിയത്.

ജനറൽ സീറ്റിൽ ഇതാദ്യമായാണ് ഒരു പട്ടിക വർഗ്ഗത്തിൽ നിന്നുള്ള ഒരു സ്ഥാനാർത്ഥി മത്സരിക്കുന്നതും.കുളത്തുപ്പുഴ പഞ്ചായത്തിലെ 12ാം വാർഡാണ് ലേപുവിന്റെ അംഗതട്ട്. കടമാൻകോട് ട്രൈബൽ കോളനിയിലെ ആയിരവല്ലി കാവിനേയും ജനങളേയും സാക്ഷികളാക്കി ലേപു അവരുടെ സ്വന്തം സ്ഥാനാർത്ഥിയായി വോട്ടഭ്യർത്ഥിക്കുന്നു.

തലമുറ തലമുറയായി തുടരുന്ന അടിച്ചമർത്തലിനെ നേരിടാനും, ജനാധിപത്യ സംരക്ഷണത്തിനും, വർഗ്ഗീയതക്കെതിരെയുള്ള പോരാട്ടങൾ തുടരുന്നതിനുമാണ് ലേപുമോളുടെ കരങ്ങൾക്ക് കരുത്തേകാൻ സിപിഐഎം സ്ഥാനാർത്ഥിത്വം നൽകിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News