മോദിയുടെ ലോക്സഭാ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് നൽകിയ ഹർജി സുപ്രീംകോടതി ഉത്തരവിടാനായി മാറ്റി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലോക്സഭാ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് നൽകിയ ഹർജി സുപ്രീംകോടതി ഉത്തരവിടാനായി മാറ്റി.

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് ഉത്തരവിടാനായി മാറ്റിയത്.വാരണാസി മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് മുൻ ബി എസ്‌ എഫ് ജവാനായ തേജ് ബഹദൂർ ആണ് ഹർജി നൽകിയത്.

തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തേജ് ബഹദൂർ നാമ നിർദേശ പത്രിക നൽകിയിരുന്നു. എന്നാൽ പത്രിക തള്ളി. ഇത് ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹർജി ഹൈക്കോടതി തള്ളി. തുടർന്നാണ് തേജ് ബഹദൂർ സുപ്രീംകോടതിയെ സമീപിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News