ബിജെപി നേതാവ് ഖുശ്ബു സഞ്ചരിച്ചിരുന്ന വാഹനത്തിലേക്ക് ടാങ്കർ ട്രക്ക് ഇടിച്ചുകയറി അപകടം

ബിജെപി നേതാവ് നടി ഖുശ്ബു സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പെട്ടു. ഖുശ്ബു സഞ്ചരിച്ചിരുന്ന വാഹനം ടാങ്കർ ട്രക്ക് ഇടിച്ചുകയറിയായിരുന്നു അപകടം.

വേല്‍യാത്രയില്‍ പങ്കെടുക്കാന്‍ ഖുശ്ബു കടലൂരിലേക്ക് പോകവേയാണ് അപകടം. തലനാരിഴയ്ക്കാണ് താരം രക്ഷപ്പെട്ട താരം യാത്ര തുടരുകയും ചെയ്തു.

അപകടത്തിൽ തകർന്ന വാഹനത്തിന്റെ ചിത്രങ്ങളും ഖുശ്ബു സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. അതേസമയം അപകടം മനപ്പൂർവമുണ്ടാക്കിയതാണെന്ന് സംശയിക്കുന്നതായി ഖുശ്ബു പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് ട്രക്ക് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.

താൻ സുരക്ഷിതയാണെന്നും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഖുശ്ബു ട്വീറ്റ് ചെയ്തു. ഒരു ട്രക്ക് ഞങ്ങളുടെ കാറില്‍ ഇടിച്ചു കയറുകയായിരുന്നു. വേല്‍യാത്രയില്‍ പങ്കെടുക്കാന്‍ കൂടല്ലൂരിലേക്കുള്ള യാത്ര തുടരും. തന്റെ ഭർത്താവിന് മുരുഗനിലുള്ള വിശ്വാസമാണ് തന്നെ രക്ഷിച്ചതെന്നും ഖുശ്ബു ട്വീറ്റ് ചെയ്തു.

തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് ഹിന്ദു വോട്ടുകൾ ഏകീകരിക്കാനുള്ള പാർട്ടിയുടെ ശ്രമമാണ് തമിഴ്‌നാട് ബിജെപിയുടെ വേൽ യാത്ര. എന്നിരുന്നാലും, സംസ്ഥാനത്തെമ്പാടുമുള്ള മുരുഗ ക്ഷേത്രങ്ങൾ സന്ദർശിക്കാനുള്ള ഈ പദ്ധതിക്ക് സംസ്ഥാന സർക്കാർ അനുമതി നൽകിയിട്ടില്ല.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here