
അഴിമതിക്കേസുകളിൽ നേതാക്കൾ ഒന്നൊന്നായി അഴിക്കുള്ളിൽ ആയതോടെ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ് മുസ്‌ലിം ലീഗ്.
കോടികളുടെ നിക്ഷേപത്തട്ടിപ്പ് കേസിൽ എം.സി. കമറുദ്ദിൻ എം.എൽ എ അറസ്റ്റിലായി രണ്ടാഴ്ചക്കുള്ളിലാണ് പാലാരിവട്ടം പാലം കേസിൽ മുൻ മന്ത്രി ഇബ്രാഹിംകുഞ്ഞും അറസ്റ്റിലായിരിക്കുന്നത്.
അനധികൃത സ്വത്ത് സമ്പാദനക്കേസിലും പ്ലസ് ടു കോഴ കേസിലും KM ഷാജി എം എൽ എ ക്കെതിരായ ED അന്വേഷണവും വിജിലൻസ് അന്വേഷണവും പുരോഗമിക്കുകയാണ്. പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീറിനെതിരായ പരാതിയും ED ക്ക് മുമ്പിലുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here