ഡിജിറ്റൽ പോസ്റ്ററുകളാണ് ഈ തിരഞ്ഞെടുപ്പ് കാലത്തെ താരം

സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ഡിജിറ്റൽ പോസ്റ്ററുകളാണ് ഈ തിരഞ്ഞെടുപ്പ് പ്രചരണത്തിലെ താരം. വോട്ടർമാരുടെ മനസ്സിൽ ആഴത്തിൽ പതിയും വിധമാണ് പോസ്റ്ററുകളുടെ രൂപ കൽപ്പന. ആശയങ്ങളും പ്രമേയങ്ങളും പ്രതിഫലിക്കുന്നതാണ് ഡിജിറ്റൽ പോസ്റ്ററുകളുടെ ഡിസൈൻ.

ഡിജിറ്റൽ പോസ്റ്ററുകളിൽ സ്ഥാനാർഥിയുടെ മുഖവും ചിഹ്നവും മാത്രമല്ല. ഓരോ ആശയങ്ങളും പ്രമേയങ്ങളുമുണ്ട്. വോട്ടർമാരുമായി സംവദിക്കുന്നതാണ് ഡിജിറ്റൽ പോസ്റ്ററുകളുടെ രൂപ കൽപ്പന. നാട്ടുകാരുടെ ഏത് ആവശ്യങ്ങൾക്കും മുന്നിലുണ്ടാകുമെന്ന് സ്ഥാനാർഥി പറയേണ്ടതില്ല.പോസ്റ്ററുകൾ തന്നെ പറയും

ചുമരെഴുത്തും പേപ്പർ പോസ്റ്ററുകളുമെല്ലാം ഈ കാലത്തുമുണ്ട്. എന്നാൽ മനസ്സിൽ ആഴത്തിൽ പതിയുന്നതാണ് ഡിജിറ്റൽ പോസ്റ്ററുകൾ.അതോടൊപ്പം തന്നെ സ്ഥാനാർഥിയെ കുറിച്ചുള്ള യഥാർത്ഥ ചിത്രം ഒറ്റ നോട്ടത്തിൽ വോട്ടർമറിൽ എത്തിക്കാനും ഡിസൈനർമാർ ശ്രമിക്കുന്നു.

മികച്ച ഡിസൈനർമാറെ തേടി ദൂര സ്ഥലങ്ങളിൽ നിന്നു പോലും സ്ഥാനാർഥികളും രാഷ്ടീയ പാർട്ടി പ്രതിനിധികളും എത്തുന്നുണ്ട്. ഫേസ്ബുക്ക് പേജുകൾ വഴിയും വാട്സാപ്പ് ഗ്രൂപ്പുകൾ വഴിയുമാണ് ഡിജിറ്റൽ പോസ്റ്ററുകൾ ഉപയോഗിച്ചുള്ള പ്രചാരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News