പ്രിന്‍സിപ്പലിന്റെ രാജി രാഷ്ട്രീയ നാടകം; ഇടക്കിടെ പിണങ്ങി രാജി വെക്കുന്നത് ക്യാമ്പസ് അന്തരീക്ഷത്തിനു നല്ലതല്ല

തൃശൂര്‍ കേരളവര്‍മ്മ കോളേജില്‍ പ്രിന്‍സിപ്പല്‍-ഇന്‍-ചാര്‍ജ് ആയിരുന്ന ജയദേവന്‍ രാജിവെച്ച തീരുമാനം രാഷ്ട്രീയ നാടകം. എന്നാല്‍ കോളേജിന്റെ വൈസ് പ്രിന്‍സിപ്പലായി സീനിയര്‍ ഫാക്കല്‍റ്റിയും ഇംഗ്‌ളീഷ് വിഭാഗം മേധാവിയുമായ ഡോക്ടര്‍ ആര്‍.ബിന്ദുവിനെ നിയമിച്ച നടപടിയില്‍ അപാകത ഇല്ലെന്ന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.

UGC 2018 ല്‍ ഭേദഗതി ചെയ്ത റഗുലേഷന്‍സ് ആക്റ്റ് പ്രകാരം പ്രിന്‍സിപ്പാളിന്റെ ശുപാര്‍ശയില്‍ സീനിയറായ ഫാക്കല്‍റ്റി മെമ്പറെ വൈസ് പ്രിന്‍സിപ്പലായി ഗവേണിംഗ് ബോഡിക്കു നിയമിക്കാം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡോക്ടര്‍ ബിന്ദുവിനെ വൈസ് പ്രിന്‍സിപ്പല്‍ സ്ഥാനത്തേക്ക് ദേവസ്വം ബോര്‍ഡ് തീരുമാനിച്ചത്. അതിനാല്‍ തന്നെ ഇല്ലാത്ത ഒരു പോസ്റ്റ് നിര്‍മ്മിക്കുകയല്ല ബോര്‍ഡ് ചെയ്തത് എന്നത് വ്യക്തം. അതോടൊപ്പം ഈ നിയമനത്തിലൂടെ അധിക ബാധ്യത സര്‍ക്കാരിന് ഉണ്ടാവുകയും ഇല്ല.എന്നാല്‍ അധ്യാപന ജോലിക്ക് പുറമെ കോളേജില്‍ കിഫ് ബി വഴി അനുവദിച്ച കെട്ടിടങ്ങളിടെയും മറ്റും പ്രവര്‍ത്തന മേല്‍ നോട്ടവും വൈസ് പ്രിന്‍സിപ്പള്‍ വഹിക്കണം.

കേരളത്തില്‍ തന്നെ ഭൂരിപക്ഷം സര്‍ക്കാര്‍ ,എയിഡഡ് കോളേജുകളിലും പ്രവര്‍ത്തന സൗകര്യം പ്രമാണിച്ച് വൈസ്. പ്രിന്‍സിപ്പാല്‍മാരുണ്ട് എന്നിരിക്കെയാണ് പ്രൊഫസര്‍ ബിന്ദുവിന്റെ നിയമനം ചില രാഷ്ട്രീയ കേന്ദ്രങ്ങള്‍ ദുഷ്ട ലാക്കോടെ വിവാദം ആക്കുന്നത്. കേരള വര്‍മ്മ കോളേജില്‍ നിലവിലുള്ള അധ്യാപകരില്‍ ഏറ്റവും സീനിയോറിറ്റിയുള്ളതും പഠന കാലത്തു തന്നെ സിന്റിക്കേറ്റ് മെബറും, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ പദവിയും ഉള്‍പ്പെടെ ഉയര്‍ന്ന ചുമതലകള്‍ വഹിച്ച ഡോക്ടര്‍ ബിന്ദുവിന് പ്രത്യേക സാമ്പത്തിക നേട്ടമോ ദുരധികാര സാധ്യകളോ ഇല്ലാത്ത വൈസ് പ്രിന്‍സിപ്പാള്‍ പദവി നല്‍കുന്നത് കോളേജിന്റെ നേട്ടത്തിന് മാത്രമേ കാരണമാകൂ എന്നാണ് കോളേജിലെ മറ്റ് അധ്യാപകരും പറയുന്നത്.

മുന്‍പും ഇത്തരത്തില്‍ വിദ്യാര്‍ത്ഥികളുമായുണ്ടായ പ്രശ്‌നത്തിന്റെ രാജി വെച്ച വ്യക്തിയാണ് ഇപ്പോള്‍ വീണ്ടും രാജി വെച്ച പ്രിന്‍സിപ്പല്‍ ജയദേവന്‍. തുടര്‍ന്ന് മാനേജ്‌മെന്റും പല ഉന്നതരും സമ്മര്‍ദ്ദം ചെലുത്തിയാണ് രാജി പിന്‍വലിപ്പിച്ചത്. പ്രശ്‌ന സങ്കീര്‍ണ്ണമായ ഒരു കാമ്പസിന്റെ അധിപന്‍ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാതെ , ഇടക്കിടെ പിണങ്ങി രാജി വെക്കുന്നത് കാമ്പസ് അന്തരീക്ഷത്തിനു നല്ലതല്ല എന്ന അഭിപ്രായം അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News