ഇടവേളകളില്ലാത്ത മത്സരങ്ങള്‍; ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ 2021 ലെ ഷെഡ്യൂള്‍ പുറത്ത്

കൊവിഡ് പശ്ചാത്തലത്തില്‍ മാസങ്ങള്‍ നീണ്ട ഇടവേളകള്‍ക്ക് ശേഷം വീണ്ടും കായിക രംഗം
സജീവമാകുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ കാത്തിരിക്കുന്നത് ഇടവേളകളില്ലാത്ത മത്സരങ്ങള്‍.
പുറത്തുവന്ന 2021ലേക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ഷെഡ്യൂളിലാണ് തുടര്‍ച്ചയായ മത്സരങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

മാസങ്ങള്‍ നീണ്ട ഇടവേളയെ തുടര്‍ന്നുണ്ടായ സാമ്പത്തിക നഷ്ടം നികത്തുകയെന്ന ലക്ഷ്യത്തോടെയാണ് മത്സരക്രമം തീരുമാനിച്ചിരിക്കുന്നത്. അതേസമയം, ബിസിസിഐ ഔദ്യോഗികമായി ഷെഡ്യൂള്‍ പുറത്തുവിട്ടിട്ടില്ല.

2021 ല്‍ ഇന്ത്യ ടീം 14 ടെസ്റ്റുകളും 16 ഏകദിനങ്ങളും 23 ടി-20കളും കളിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. കൂടാതെ, ഐപിഎലും ഏഷ്യാ കപ്പും ടി-20 ലോകകപ്പും ഉണ്ടാകും. ജനുവരി മുതല്‍ ഡിസംബര്‍ വരെ തുടര്‍ച്ചയായി എല്ലാ മാസവും മത്സരങ്ങള്‍ ഉണ്ടാവുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ജനുവരിയില്‍ ഇംഗ്ലണ്ടിന് ആതിഥ്യം വഹിച്ചാണ് ആരംഭം. തുടര്‍ന്ന് മാര്‍ച്ചില്‍ ഐപിഎല്‍, ശേഷം ശ്രീലങ്കന്‍ പര്യടനവും ശ്രീലങ്കയില്‍ തന്നെ ഏഷ്യാ കപ്പും. പിന്നെ സിംബാബ്‌വെ, ഇംഗ്ലണ്ട് പര്യടനങ്ങള്‍. ഒക്ടോബറില്‍ ദക്ഷിണാഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനം. പിന്നാലെ ഇന്ത്യ ആതിഥ്യം വഹിക്കുന്ന ടി-20 ലോകകപ്പും. തുടര്‍ന്ന് ന്യൂസീലന്‍ഡിനെതിരെ ഹോം സീരീസും ഡിസംബറില്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനവും ഉണ്ടാവും.

മത്സരങ്ങള്‍ എണ്ണം കൂടുതലായതിനാല്‍ തന്നെ റൊട്ടേഷന്‍ പോളിസി ഏര്‍പ്പെടുത്താനാണ് ബിസിസിഐയുടെ ലക്ഷ്യം.

“ഇത് താരങ്ങള്‍ക്ക് ബുദ്ധിമുട്ടാവുമെന്നറിയാം. പക്ഷേ, ഫ്യൂച്ചര്‍ ടൂര്‍ പ്രോഗ്രാം വാക്ക് പാലിക്കേണ്ടതുണ്ട്. ഇന്ത്യയില്‍ ഇപ്പോള്‍ ഒട്ടേറെ മികച്ച താരങ്ങളുണ്ട്. താരങ്ങള്‍ക്ക് വേണ്ട വിശ്രമം ലഭിക്കുന്നുണ്ടെന്ന് ഞങ്ങള്‍ ഉറപ്പ് വരുത്തും. ഉറപ്പായും റൊട്ടേഷന്‍ പോളിസി ഉണ്ടാവും.”- ബിസിസിഐ അംഗം പറഞ്ഞതായാണ് ഇന്‍സൈഡ് സ്പോര്‍ട് റിപ്പോര്‍ട്ട് ചെയ്യുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News