വെഞ്ഞാറംമൂട് ഇരട്ടകൊലപാതം; രാഷ്ട്രീയ വിരോധം തന്നെയെന്ന് കുറ്റപത്രം

വെഞ്ഞാറംമൂട് ഇരട്ടകൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ വിരോധം തന്നെയെന്ന് കുറ്റപത്രം.
കൊലപാതകം നടന്ന് 80 ദിവസത്തിനുള്ളിലാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്.

2000 പേജുള്ള കുറ്റപത്രം ആണ് കോടതിയിൽ സമർപ്പിച്ചത്. 200 സാക്ഷികൾ, 100 ലേറെ തൊണ്ടി മുതലുകൾ എന്നിവ അടക്കമാണ് ആണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

കൊലപാതകത്തിന് പിന്നിലെ ഉന്നതതല ഗൂഢാലോചന തുടർന്നും അന്വേഷിക്കും ആവശ്യമെങ്കിൽ അനുബന്ധ കുറ്റപത്രം സമർപ്പിക്കുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചതിനാൽ പ്രതികൾ ജയിലിൽ കിടന്ന് വിചാരണ നേരിടേണ്ടി വരും. രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ നേരത്തെ ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News