ജാഗ്രത; പൊൻമുടി ഡാമിന്‍റെ ഷട്ടറുകള്‍ നാളെ തുറക്കും

പൊൻമുടി ഡാമിന്‍റെ ഷട്ടറുകള്‍ നാളെ തുറക്കും. പൊൻമുടി ജലസംഭരണിയിലെ ജലവിതാനം നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായാണ് ഷട്ടറുകള്‍ നാളെ തുറക്കുന്നത്.

നാളെ (19.11.20) രാവിലെ 6 മണി മുതൽ പൊൻമുടി ഡാമിൻ്റെ രണ്ട് ഷട്ടറുകൾ 30 സെ.മീ വീതം ഉയർത്തി 45 ക്യുമിക്സ് വരെ ജലം ഘട്ടം ഘട്ടമായി പുറത്തുവിടും.

പന്നിയാർ, മുതിരപ്പുഴയാർ, പെരിയാർ എന്നിവയുടെ തീരത്തുള്ളവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News