
പീനട്ട് ചിക്കൻ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.ഇത് കുറച്ച് ഡ്രൈ ആയിട്ടുള്ള വിഭവമാണ്.സ്റ്റാർറ്റെർസ് ആയി ഉപയോഗിക്കാവുന്ന ചിക്കൻ വിഭവം ആണിത്.ഉണ്ടാക്കാൻ എളുപ്പമാണ്.കുട്ടികൾക്കേറെ ഇഷ്ട്ടപ്പെടുന്ന ഒന്നായതിനാൽ നാലുമണി ആഹാരമായും ഉപയോഗിക്കാം
ആവശ്യമായ സാധനങ്ങൾ
ചിക്കൻ -250ഗ്രാം (ബോൺ ലെസ്സ് )
നിലക്കടല -100ഗ്രാം
ഉണക്ക മുളക് ചതച്ചത് -ആവശ്യത്തിന്
കുരുമുളക് ചതച്ചത് -ആവശ്യത്തിന്
ഇഞ്ചി -ചെറിയ കഷ്ണം
വെളുത്തുള്ളി -മൂന്ന് അല്ലി
മല്ലിയില -ഒരു പിടി
ഉപ്പ് -പാകത്തിന്
എണ്ണ -വറുക്കാൻ ആവശ്യമായത്
പാകം ചെയ്യുന്ന വിധം
1.ചിക്കൻ ചെറിയ കഷ്ണങ്ങൾ ആക്കിയതിലേക്ക് നിലക്കടല പൊടിച്ചതും ഉപ്പും ചേർത്ത് കുഴയ്ക്കുക.
2.ആവശ്യത്തിന് കുരുമുളക് ചതച്ചതും ഉണക്ക മുളക് ചതച്ചതും പിന്നെ ഇഞ്ചി വെളുത്തുള്ളി മല്ലിയില ചതച്ചതും ചേർത്ത് നന്നായി യോജിപ്പിക്കുക.
3.ഒരു പാനിലേക്ക് വറുക്കാൻ ആവശ്യമായ എണ്ണ ഒഴിച്ച് ചൂടായാൽ നിങ്ങൾക്ക് ഇഷ്ടമുള്ള അകൃതിയിൽ മിശ്രിതം ആക്കി എണ്ണയിൽ വറുത്ത കോരി സോസിലോ മയോനൈസിലോ മുക്കി കഴിക്കുക
അടിപൊളി സ്വാദിൽ പീനട്ട് ചിക്കൻ റെഡി
Mehza

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here