കെ സുരേന്ദ്രന്റെ ആരോപണം തെറ്റ്; വസ്‌തുതാവിരുദ്ധമായ പ്രസ്‌താവനകള്‍ പിന്‍വലിച്ചില്ലെങ്കില്‍ നിയമ നടപടിയെന്ന് ഋഷിരാജ്‌ സിങ്

സ്വപ്‌ന സുരേഷിനെ ജയിലിൽ ഒട്ടേറെപ്പേര്‍ സന്ദര്‍ശിച്ചെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ ആരോപണം തെറ്റെന്ന് ജയില്‍ വകുപ്പ്.

അമ്മ, ഭര്‍ത്താവ്, മക്കള്‍, സഹോദരന്‍ എന്നിവരാണ് ഇതുവരെ സ്വപ്‌നയെ ജയിലില്‍ സന്ദര്‍ശിച്ചത്. കെ സുരേന്ദ്രന്‍ ആരോപണം പിന്‍വലിച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് ജയില്‍ മേധാവി ഋഷിരാജ് സിങ് വ്യക്തമാക്കി.

‘വസ്‌തുതാവിരുദ്ധമായ പ്രസ്‌താവനകള്‍ പിന്‍വലിച്ച് ഖേദം പ്രകടിപ്പിച്ചല്ലെങ്കില്‍ നിയമനടപടി സ്വീകരിക്കും’, ഋഷിരാജ് സിംഗ് സുരേന്ദ്രന് അയച്ച കത്തില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News