കൊവിഡിന് പിന്നാലെ മറ്റൊരു വൈറസിന്റെ സാന്നിദ്ധ്യം . മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പടരുന്ന ചപാരെ വൈറസ്: ഉറവിടം എലികളാണെന്നാണ് സംശയിക്കുന്നത്.

ലോകത്തെ മുഴുവന്‍ ബാധിച്ച കൊവിഡിന് പിന്നാലെ മറ്റൊരു വൈറസിന്റെ സാന്നിദ്ധ്യം കൂടി കണ്ടെത്തി. എബോളയ്ക്ക് സമാനമായി മസ്തിഷ്‌ക ജ്വരത്തിന് കാരണമാകുന്ന ചപാരെ വൈറസ് ശരീര ദ്രവങ്ങളിലൂടെ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്നതാണ്. യുണൈറ്റഡ് സ്റ്റേറ്റ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനാണ് ഇക്കാര്യം അറിയിച്ചത്. 2004ല്‍ ബൊളീവിയയിലാണ് ഈ വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടത്.

ഈ ആഴ്ച ആദ്യം നടന്ന അമേരിക്കൻ സൊസൈറ്റി ഓഫ് ട്രോപ്പിക്കൽ മെഡിസിൻ ആൻഡ് ഹൈജീൻ (എ എസ് ടി എം എച്ച്) വാർഷിക യോഗത്തിൽ യുഎസിന്റെ സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനിൽ (സിഡിസി) ഗവേഷകർ വെളിപ്പെടുത്തിയത് ബൊളീവിയയിൽ 2019ൽ ഉത്ഭവിച്ച വൈറസിന് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക്, പ്രത്യേകിച്ച് ആരോഗ്യ പരിപാലന പ്രക്രിയയിൽ, വേഗത്തിൽ പടരാമെന്നാണ് .

വൈറസ് ആദ്യം കണ്ടെത്തിയത് ചപാരെ പ്രവിശ്യയിലായതിനാലാണ് ഇതിന് ചപാരെ വൈറസ് എന്ന് പേരിട്ടിരിക്കുന്നത്. ഈ വൈറസിന് വയറുവേദന, ഛർദ്ദി, മോണയിൽ നിന്ന് രക്തസ്രാവം, ചർമ്മത്തിൽ ചുണങ്ങ് , കണ്ണുകൾക്ക് പിന്നിലെ വേദന എന്നിവയോടൊപ്പം എബോളയെപ്പോലെ രക്തസ്രാവവും ഉണ്ടാകുന്നു. ഒന്നിലധികം അവയവങ്ങളെ ബാധിക്കുകയും രക്തക്കുഴലുകളുടെ ആവരണങ്ങൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്യുന്ന കഠിനവും ജീവൻ അപകടപ്പെടുത്തുന്നതുമായ രോഗമാണ്.
ചപാരെ വൈറസിന്റെ ഉറവിടം എലികളാണെന്നാണ് സംശയിക്കുന്നത്. എലികളുമായി നേരിട്ടുള്ള സമ്പർക്കം, അവയുടെ മൂത്രം, വിസർജ്യം എന്നിവയിലൂടെ പിന്നീട് വൈറസ് മനുഷ്യരിലേക്ക് എത്തിയതാവാമെന്നാണ് കരുതപ്പെടുന്നത്.

എബോളയോട് സമാനമായ ഈ വൈറസ് 2019 ല്‍ രണ്ട് പേരില്‍ ഈ വെറസ് കണ്ടെത്തിയിരുന്നു. ഇവരില്‍ നിന്ന് മൂന്ന് ആരോഗ്യപ്രവര്‍ത്തകരിലേക്കും പകര്‍ന്നിരുന്നു. രണ്ട് ആരോഗ്യ പ്രവർത്തകരുടേതുൾപ്പെടെ മൂന്ന് മരണം സ്ഥിരീകരിച്ചിരുന്നു. 2019ൽ തന്നെയായിരുന്നു ചപാരെ ഏറ്റവുമധികം നാശം വിതച്ചത്.
ലോകമെമ്പാടുമുള്ള സർക്കാരുകളും ശാസ്ത്രജ്ഞരും ആരോഗ്യ വിദഗ്ധരും കൊറോണ വൈറസിന്റെ രണ്ടാം തരംഗത്തെ നേരിടാൻ പ്രയാസപ്പെടുന്നതിനിടയിൽ, യുഎസിന്റെ സിഡിസിയിലെ ഗവേഷകർ ഇപ്പോൾ ചപാര വൈറസ് മനുഷ്യരാശിക്ക് ഭീഷണിയാകുമോയെന്ന് പഠിക്കുകയാണ്.


ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ, ആരോഗ്യ പ്രവർത്തകർക്ക് അസുഖം പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണെന്നും അതിനാൽ രക്തം, മൂത്രം, ഉമിനീർ അല്ലെങ്കിൽ ശുക്ലം എന്നിവ കലരുന്ന വസ്തുക്കളുമായി സമ്പർക്കം ഒഴിവാക്കാൻ രോഗികളുമായി ഇടപെടുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്നും ഗവേഷകർ പറഞ്ഞു.

രോഗം ബാധിച്ച് മരിച്ച ആരോഗ്യ പ്രവർത്തകന് വൈറസ് പിടിപെട്ടത് രോഗിയിൽ നിന്ന് ഉമിനീർ വലിച്ചെടുക്കുമ്പോളായിരിക്കാമെന്ന് അവർ കണ്ടെത്തി. അതേസമയം, അസുഖം പിടിപെട്ടെങ്കിലും രക്ഷപ്പെട്ട ആംബുലൻസ് ജീവനക്കാരന് രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയായിരിക്കാം വൈറസ് പിടിപെട്ടതെന്നും ഗവേഷകർ പറയുന്നു.

പുതിയ സീക്വൻസിംഗ് ടൂളുകൾ സി‌ഡി‌സി വിദഗ്ധരെ കോവിഡ്-19 നിർണയിക്കാൻ ഉപയോഗിച്ചതു പോലുള്ള ആർ‌ടി-പി‌സി‌ആർ ടെസ്റ്റ് ഉപകരണങ്ങൾ വികസിപ്പിക്കാനും ചപാര വൈറസ് നിർണയിക്കാനും സഹായിക്കുന്നു. രോഗം എങ്ങനെ രാജ്യത്തുടനീളം പടരുന്നുവെന്നും എലികൾ അതിന്റെ വ്യാപനത്തിന് ഉത്തരവാദികളാണോ എന്നും തിരിച്ചറിയുകയാണ് ഗവേഷകരുടെ ലക്ഷ്യം.രോഗം ചികിത്സിച്ച് ഭേദമാക്കാൻ പ്രത്യേക മരുന്നുകളൊന്നും ഇല്ലാത്തതിനാൽ, രോഗികൾക്ക് സാധാരണയായി ഇൻട്രാവൈനസ് ദ്രാവകങ്ങൾ(ഐവി ഫ്ലൂയിഡ്) പോലുള്ള നൽകുന്നു.

ഇതുവരെ വളരെ കുറച്ച് കേസുകൾ മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ എന്നതിനാൽ, രോഗവുമായി ബന്ധപ്പെട്ട മരണനിരക്കും അപകടസാധ്യതകളും താരതമ്യേന അജ്ഞാതമാണ്. “ആദ്യത്തെ ഉത്ഭവത്തിൽ, സ്ഥിരീകരിച്ച ഒരേയൊരു കേസ് മാരകമായിരുന്നു. 2019 ലെ രണ്ടാമത്തെ വരവിൽ, രേഖപ്പെടുത്തിയ അഞ്ച് കേസുകളിൽ മൂന്നെണ്ണം മാരകമായിരുന്നു

കൊറോണ വൈറസിനെ അപേക്ഷിച്ച് ചപാരെ വൈറസ് പിടിപെടുന്നത് വളരെ പതിയെയാണെന്ന് ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്, കാരണം ഇത് ശ്വസനം വഴിയല്ല, മറിച്ച് ശാരീരിക ദ്രാവകങ്ങളുമായുള്ള നേരിട്ടുള്ള സമ്പർക്കത്തിലൂടെ മാത്രമാണ് പടരുന്നത്ആരോഗ്യ പ്രവർത്തകരും രോഗബാധിതരുമായി അടുത്ത സമ്പർക്കം പുലർത്തുന്ന കുടുംബാംഗങ്ങളുമാണ് രോഗം പിടിപെടാനുള്ള സാധ്യതയുള്ള ആളുകൾ. കൂടുതൽ ഉഷ്ണമേഖലാ പ്രദേശങ്ങളിൽ, പ്രത്യേകിച്ച്, ചെറിയ ചെവികളുള്ള പിഗ്മി എലികളെ സാധാരണയായി കണ്ടുവരുന്ന തെക്കേ അമേരിക്കയിലെ ചില ഭാഗങ്ങളിൽ വൈറസിന്റെ അപകട സാധ്യത കൂടുതലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here