കൊവിഡ് വാക്‌സിന്‍ 95 ശതമാനം ഫലപ്രദം; അവകാശവാദവുമായി ഫൈസര്‍

തങ്ങളുടെ വാക്‌സിന്‍ 95 ശതമാനം ഫലപ്രദമാണെന്ന അന്തിമ പ്രഖ്യാപനവുമായി അമേരിക്കന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി ഫൈസര്‍. മൂന്നാം ഘട്ടത്തിലെ അവസാന പരിശോധനയിലാണ് വാക്‌സിന്റെ കൊവിഡ് പ്രതിരോധത്തെക്കുറിച്ചുള്ള സൂചന കമ്പനി നല്‍കിയത്.

കൊവിഡ് പ്രതിരോധത്തിനായി വാക്‌സിന്‍ ഉപയോഗിക്കാമെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.ജര്‍മ്മന്‍ കമ്പനിയായ ബയോഎന്‍ടെക്കുമായി ചേര്‍ന്നാണ് ഫൈസറിന്റെ പരീക്ഷണം.

കൊവിഡ് സ്ഥിരീകരിച്ച 170 പേരില്‍ വാക്‌സിന്‍ പ്രയോഗിച്ചുവെന്നും അതില്‍ ഒരു വ്യക്തിയില്‍ വാക്‌സിന്റെ ആദ്യ ഡോസിന് ശേഷം 95 ശതമാനം ഫലപ്രാപ്തി കാണിച്ചുവെന്നും അധികൃതര്‍ വ്യക്തമാക്കി.

ആളുകളുടെ പ്രായവും വംശവും എല്ലാം പരിശോധിച്ച ശേഷവും വാക്‌സിന്റെ പ്രവര്‍ത്തനം എല്ലാവരിലും ഒരുപോലെയാണെന്നും കമ്പനി പറയുന്നു. വാക്‌സിന് വലിയ സൈഡ് എഫക്ടുകളി ല്ലെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

വാക്‌സിന്‍ ഇന്ത്യയിലെത്തിക്കാനുള്ള ശ്രമവും നടന്നുവരികയാണ്. എന്നാല്‍ മൈനസ് 70 ഡിഗ്രി സെല്‍ഷ്യസ് താപനിലയില്‍ സൂക്ഷിക്കണമെന്നുള്ളതാണ് ഇതിനുള്ള വെല്ലുവിളിയാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News