രാജ്യത്ത് കൊവിഡ് ബാധിതര്‍ 90 ലക്ഷത്തിലേക്ക്; മരണം 1.31 ലക്ഷത്തിലേറെ

രാജ്യത്ത്‌ കൊവിഡ്‌ ബാധിതർ 90 ലക്ഷത്തിലേക്ക്‌. മരണം 1.31 ലക്ഷത്തിലേറെ. 24 മണിക്കൂറിൽ 474 പേർകൂടി രാജ്യത്ത്‌ മരിച്ചു. 38,617 പേർകൂടി രോഗബാധിതരായി.

പ്രതിദിന രോഗികൾ കൂടുതൽ ഡൽഹിയിലാണ്‌. ചൊവ്വാഴ്‌ച 6396 പേർക്ക്‌ ഇവിടെ രോഗം സ്ഥിരീകരിച്ചു. പ്രതിദിന മരണവും കൂടുതൽ ഡൽഹിയിലാണ്‌. 99 പേർ മരിച്ചു.

മഹാരാഷ്ട്ര–- 68, ബംഗാൾ–- 52, പഞ്ചാബ്‌–- 30, ഹരിയാന–- 25, ഛത്തീസ്‌ഗഢ്‌–- 19, യുപി–- 19, തമിഴ്‌നാട്‌–- 18 എന്നിങ്ങനെയാണ്‌ മറ്റിടങ്ങളിൽ മരണം. 24 മണിക്കൂറിൽ 44,739 പേർ രോഗമുക്തരായി. രോഗമുക്തി നിരക്ക്‌ 93.52 ശതമാനം. 83.35 ലക്ഷം പേർ രോഗമുക്തരായി‌. 4.47 ലക്ഷം പേരാണ്‌ ചികിത്സയിലുള്ളത്‌.

ഡൽഹിയിൽ സർവകക്ഷിയോഗം

ഡൽഹിയിൽ കോവിഡ്‌ കേസുകൾ കുതിച്ചുയർന്നതോടെ സർവകക്ഷിയോഗം വിളിച്ച്‌ ആം ആദ്‌മി സർക്കാർ. വ്യാഴാഴ്‌ച പകൽ 11നാണ്‌ യോഗം. പരിശോധനകൾ വർധിപ്പിക്കാനും ആശുപത്രികളിൽ കിടക്കകളും വെന്റിലേറ്ററുകളും മറ്റ്‌ സൗകര്യങ്ങളും ഉറപ്പാക്കാനും നടപടി സ്വീകരിച്ചതായി സർക്കാർ അറിയിച്ചു.

വിവാഹച്ചടങ്ങുകളിൽ പങ്കെടുക്കാവുന്ന പരമാവധി ആളുകളുടെ എണ്ണം 50 ആയി കുറച്ചു. വീണ്ടും അടച്ചുപൂട്ടൽ ഏർപ്പെടുത്താൻ ആലോചനയില്ലെന്ന്‌ ഉപമുഖ്യമന്ത്രി മനീഷ്‌ സിസോദിയ പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News