പാലാരിവട്ടം പാലം അ‍ഴിമതി: വികെ ഇബ്രാഹിംകുഞ്ഞിന്‍റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

പാലാരിവട്ടം പാലം അ‍ഴിമതിക്കേസില്‍ ഇന്നലെ അറസ്റ്റിലായ മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്‍റെ ജാമ്യാപേക്ഷ മൂവാറ്റുപു‍ഴ വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും.

തനിക്കെതിരെ തെളിവില്ലെന്നാണ് ഇബ്രാഹിംകുഞ്ഞിന്‍റെ വാദം. അതേ സമയം ഇബ്രാഹിംകുഞ്ഞിനെ വിശദമായി ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് സമര്‍പ്പിച്ച അപേക്ഷയും കോടതി ഇന്ന് പരിഗണിക്കും.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ക‍ഴിയുന്ന ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തയുടന്‍തന്നെ ഇബ്രാഹിംകുഞ്ഞ് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു.

അറസ്റ്റ് രാഷ്ടീയപ്രേരിതമാണെന്നും തനിക്കെതിരെ തെളിവില്ലെന്നുമാണ് ഇബ്രാഹിംകുഞ്ഞിന്‍റെ വാദം.തന്‍റെ ആരോഗ്യസ്ഥിതി മോശമാണെന്നും പരസഹായമില്ലാതെ ദൈനംദിനകാര്യങ്ങള്‍ ചെയ്യനാവില്ലെന്നും ഇബ്രാഹിംകുഞ്ഞ് ജാമ്യാപേക്ഷയില്‍ സൂചിപ്പിച്ചിട്ടുണ്ട്.

ഇബ്രാഹിംകുഞ്ഞിന്‍റെ ജാമ്യാപേക്ഷയില്‍ വിജിലന്‍സ് ഇന്ന് നിലപാട് അറിയിക്കും.അതേ സമയം ഇബ്രാഹിംകുഞ്ഞിനെ വിശദമായി ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് സമര്‍പ്പിച്ച അപേക്ഷയും കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്.

നാല് ദിവസത്തേക്കാണ് വിജിലന്‍സ് കസ്റ്റഡി ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്നലെ രാവിലെ 10.30ഓടെയാണ് വിജിലൻസ് സംഘം ആശുപത്രിയിലെത്തി ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്തത്.

വൈകീട്ട് 6 മണിയോടെ മൂവാറ്റുപു‍ഴ വിജിലന്‍സ് ജഡ്ജി ജോബിന്‍ സെബാസ്റ്റ്യന്‍ ആശുപത്രിയില്‍ നേരിട്ടെത്തി ഇബ്രാഹിംകുഞ്ഞിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയായിരുന്നു. ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ആശുപത്രിയില്‍ തുടരാനും കോടതി അനുമതി നല്‍കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel