പാലാരിട്ടം പാലം അഴിമതി കേസില്‍ മുന്‍ മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെ പ്രതികരണവുമായി വ്യവസായ മന്ത്രി ഇപി ജയരാജന്‍ ഫെയ്സ്ബുക്കില്‍.
പുതുക്കിപ്പണിയുന്ന പാലത്തിന്‍റെ ചിത്രം പങ്കുവച്ചുകൊണ്ടാണ് മന്ത്രിയുടെ പ്രതികരണം. ‘പാലാരിവട്ടത്ത് പുതിയ പാലം ഉയരുകയാണ്. കമ്പിയും സിമന്റുമെല്ലാം കൃത്യമായി ചേര്‍ത്ത്’, ചിത്രം പങ്കുവെച്ച് മന്ത്രി കുറിച്ചു.
ഇന്നലെ രാവിലെ പത്തുമണിയോടെയാണ് വിജിലന്‍സ് സംഘം ആലുവയിലെ വികെ ഇബ്രാഹിംകുഞ്ഞിന്‍റെ വീട്ടിലെത്തിയത്. എന്നാല്‍ എംഎല്‍എ ആശുപത്രിയിലാണെന്ന് വിവരം ലങിച്ചതിനെ തുടര്‍ന്ന് ഒരു സംഘം ആശുപത്രിയിലെത്തി മുന്‍ മന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
പാലാരിവട്ടത്ത് പുതിയ പാലം ഉയരുകയാണ്. കമ്പിയും സിമന്റുമെല്ലാം കൃത്യമായി ചേർത്ത്.
Posted by E.P Jayarajan on Tuesday, 17 November 2020

Get real time update about this post categories directly on your device, subscribe now.