ഇടനെഞ്ചില്‍ തറയ്ക്കുന്ന പോസ്റ്ററുകളുമായി ഇടതുപക്ഷം; സോഷ്യല്‍ മീഡിയയില്‍ ഇടംപിടിച്ച് ഇടത് പ്രചാരണം

പ്രാദേശിക തെരഞ്ഞെടുപ്പിന്‍റെ കാലമാണെങ്കിലും കൊവിഡ് കാലമായതിനാല്‍ തന്നെ പ‍ഴയ രീതിയില്‍ ആള്‍ക്കൂട്ടങ്ങള്‍ക്കിടയിലെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ നിന്നും അകലം പാലിക്കുകയാണ് ഇത്തവണ മുന്നണികള്‍.

സാധാരണക്കാര്‍ക്കിടയിലും ഏറെ പ്രചാരമുള്ള സോഷ്യല്‍ മീഡിയവ‍ഴിയാണ് കൊവിഡ് കാലത്ത് മുന്നണിയുടെ പ്രചാരണം. സ്ഥാനാര്‍ത്ഥി നിര്‍ണയം ചിട്ടയോടെ പൂര്‍ത്തിയാക്കിയതിനാല്‍ പ്രചാരണ രംഗത്ത് ഏറെ മുന്നലാണ് ഇടതുമുന്നണി.

സോഷ്യല്‍ മീഡിയയിലും ഇപ്പോള്‍ സ്വയം സംസാരിക്കുന്ന വ്യത്യസ്ത തരം പോസ്റ്റര്‍ പാറ്റേണുകള്‍ കൊണ്ട് ഇടംപിടിക്കുകയാണ് ഇടതുപക്ഷം.

സ്ഥാനാര്‍ത്ഥിയുടെയും വോട്ടര്‍മാരുടെയും ജീവിതത്തോട് ചേര്‍ന്ന് നില്‍ക്കുന്ന സന്ദര്‍ഭങ്ങള്‍ അടര്‍ത്തിയെടുത്തുള്ള പോസ്റ്റര്‍ നിര്‍മാണമാണ് ഇടതുപക്ഷത്തിന്‍റെ പോസ്റ്ററുകള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ വ്യത്യസ്തമായ സ്വീകീര്യത നല്‍കുന്നത്.

ബേഡഡുക്ക ഗ്രാമപഞ്ചായത്തിലെ 6-ാം വാര്‍ഡ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ചമ്പക്കാട് നാരായണനെ കുറിച്ച് കേള്‍ക്കുന്നവര്‍ക്ക് തങ്ങളുടെ പ്രിയപ്പെട്ട കര്‍ഷകനെയാണ് ഓര്‍മവരുക. തെരഞ്ഞെടുപ്പ് പോസ്റ്ററിലും കറ്റമെതിക്കുന്ന ചമ്പക്കാട് നാരായണന്‍റെ ചിത്രം അതുകൊണ്ടുതന്നെ നാട്ടുകാര്‍ക്ക് അവരോട് ഏറെ ചേര്‍ന്ന് നില്‍ക്കുന്ന ചിത്രമാണ്.

ഒരോസ്ഥാനാര്‍ത്ഥികളുടെയും പോസ്റ്ററുകള്‍ അവരുടെ ദൈനംദിന ജീവിതത്തില്‍ നിന്നും അടര്‍ത്തിയെടുത്ത നിമിഷങ്ങളാണ് ഡിജിറ്റല്‍ പോസ്റ്ററുകളായി എത്തുന്നത്.

കാസര്‍ഗോഡ് ജില്ലയിലെ ബേഡഡുക്ക ഗ്രാമപഞ്ചായത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ പോസ്റ്ററുകളാണ് സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമാവുന്നത്. പോസ്റ്ററുകള്‍ തരംഗമായതോടെ മറ്റ് പലയിടങ്ങളിലും ഇതേ പാറ്റേണിലുള്ള പോസ്റ്ററുകള്‍ വ്യാപകമാവുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News