അന്വേഷണ സംഘം രാഷ്ട്രീയ പകപോക്കല്‍ നടത്തുന്നുവോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു; മൊ‍ഴിയുടെ നിജസ്ഥിതി വെളിപ്പെട്ടാല്‍ അന്വേഷണം കോടതി മേല്‍നോട്ടത്തിലാക്കേണ്ടിവരുമെന്നും അഡ്വക്കേറ്റ് വിശ്വന്‍

സ്വപ്നയുടെ ശബ്ദരേഖയില്‍ പ്രതികരണവുമായി പ്രമുഖ നിയമ വിദ്ഗദര്‍ ശബ്ദരേഖ അന്വേഷണസംഘത്തിന്‍റെ വിശ്വാസ്യത ചോദ്യം ചെയ്യുന്നതെന്നും അവര്‍ അഭിപ്രായപ്പെട്ടു. സ്വപ്നയുടെ ശബ്ദരേഖയെ കുറിച്ച് അഡ്വക്കറ്റ് വിശ്വന്‍റെ പ്രതികരണം

‘പ്രധാനപ്പെട്ട കാര്യം അന്വേഷണ സംഘം ക്രിമിനല്‍ നടപടി ചട്ടവും അതുപോലെ തന്നെ തെളിവ് ചട്ടവും പാലിച്ച് പ്രവര്‍ത്തിക്കേണ്ടവരാണ്. അവര്‍ക്ക് അനിയന്ത്രിതമായ അധികാരങ്ങളൊന്നുമില്ല നിലവിലുള്ള നിയമത്തിന്റെ ചട്ടക്കൂടുകള്‍ക്കുള്ളില്‍ നിന്നുകൊണ്ട് പ്രവര്‍ത്തിക്കാന്‍ അവര്‍ ബാധ്യസ്ഥരാണ്.

അവര്‍ സത്യം കണ്ടെത്താനുള്ള ശ്രമമാണ് നടത്തേണ്ടത് അതിന് പുറമെ മറ്റാരെയെങ്കിലും ലക്ഷ്യംവച്ച് തെളിവുകള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്ന് വന്നാല്‍ അവര്‍ അന്വേഷണത്തിന്റെ ചട്ടക്കൂടില്‍ നിന്ന് വ്യതിചലിച്ച് പ്രത്യേക താല്‍പര്യം വച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് വരും.

അങ്ങനെയല്ല അന്വേഷണം നടത്തേണ്ടതെന്ന് നിരവധി കോടതി വിധികള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. വളരെ ആസൂത്രിതമായി അന്വേഷണം നടത്തിയാല്‍ തെറ്റായ രീതിയില്‍ അന്വേഷണം നടത്തിയാല്‍ യഥാര്‍ഥത്തില്‍ ഇതുവരെ കണ്ടെത്തിയ തെളിവുകള്‍ കൂടെ നിരാകരിക്കുന്ന നിലയിലേക്കും യഥാര്‍ഥ പ്രതികള്‍ രക്ഷപ്പെടുന്ന നിലയും വരും. ഇങ്ങനൊരു രീതിയിലേക്ക് അന്വേഷണം നീങ്ങിയാല്‍ ഗുരുതരമായ പ്രത്യാഘാധങ്ങളാണ് ഉണ്ടാവുക.

ഒരു പ്രതിയോട് ഇങ്ങനെ നിര്‍ബന്ധിച്ച് മൊഴിരേഖപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെന്താണെന്നും അന്വേഷിക്കേണ്ടിവരുമെന്നും അഡ്വക്കറ്റ് വിശ്വന്‍ പ്രതികരിച്ചു. ഈ ശബ്ദരേറ ശരിയാണെങ്കില്‍ അത് അന്വേഷണ ഏജന്‍സിയെ തന്നെ പ്രതികൂലമായി ബാധിക്കും.

പുറത്തുവരുന്ന അന്വേഷണ ഏജന്‍സികള്‍ക്കെതിരായ ആരോപണങ്ങള്‍ക്ക് ബലം നല്‍കുന്നതാണ് ഈ ശബ്ദരേഖയെന്നും അഡ്വ. വിശ്വന്‍ പറഞ്ഞു. അന്വേഷണ സംഘം പ്രമുഖരുടെ പിന്‍ബലത്തോടെ പ്രവര്‍ത്തിക്കുന്നുവോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.

അന്വേഷണ സംഘം രാഷ്ട്രീയ വേട്ടയാണോ ലക്ഷ്യംവയ്ക്കുന്നതെന്നും സംശയിക്കേണ്ടിയിരിക്കുന്നു. അന്വേഷണം തെറ്റായ രീതിയിലാണ് പോകുന്നതെങ്കില്‍ ഉന്നത ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി നിലവിലെ അന്വേഷണ സംഘത്തെ മാറ്റിനിര്‍ത്തി അന്വേഷണം നടത്തേണ്ടിവരുമെന്നും അഡ്വക്കറ്റ് വിശ്വന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News