ജയില്‍ ഡിഐജി അട്ടക്കുളങ്ങര ജയിലില്‍; ശബ്ദരേഖയുടെ ആധികാരികത പരിശോധിക്കാന്‍ സൈബര്‍ സെല്ലിന്‍റെ സഹായം തേടും

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ പേര് പരാമര്‍ശിക്കാന്‍ തന്നോട് ഇഡി നിര്‍ദേശിച്ചുവെന്ന സ്വപ്നയുടെ ശബ്ദരേഖയുടെ ആധികാരികത അന്വേഷിച്ച് അറിയുന്നതിനായി ജയില്‍ ഡിഐജി അജയകുമാര്‍ അട്ടക്കുളങ്ങര ജയിലില്‍ എത്തി.

എന്നാല്‍ ശബ്ദരേഖ പുറത്തുപോയത് ജയിലില്‍ നിന്നല്ലെന്ന് ഡിഐജി പറഞ്ഞു. ശബ്ദരേഖ സ്വപ്നയുടേത് തന്നെയാണോ എന്ന് പരിശോധിക്കുന്നതിനായി സൈബര്‍ സെല്ലിന്‍റെ സഹായം തേടുമെന്ന് ഡിഐജി പറഞ്ഞു.

ഇന്നലെ ഒരു ഓണ്‍ലൈന്‍ മാധ്യമം വ‍ഴിയാണ് സ്വപ്നയുടെ ശബ്ദരേഖ പുറത്തുവരുന്നത് അതിനെ തുടര്‍ന്നാണ് ജയില്‍ ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News