വരവര റാവുവിനെ വിദ്ഗദ ചികിത്സയ്ക്കായി മുംബൈ നാനാവതി ആശുപത്രിയിലേക്ക് മാറ്റി.

ഭീമ കൊറേഗാവ് കേസിൽ അറസ്റ്റിലായ തെലുങ്ക് കവി വരവര റാവുവിനെ വിദ്ഗദ ചികിത്സയ്ക്കായി മുംബൈ നാനാവതി ആശുപത്രിയിലേക്ക് മാറ്റി. ബോംബെ ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് നടപടി. 15 ദിവസം ഇവിടെ ചികിത്സ.നൽകും. ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി വരവര റാവു ചികിത്സ ആവശ്യപ്പെട്ടിരുന്നു.

സ്വകാര്യ ആശുപത്രിയിൽ വിദഗ്ധ ചികിൽസയ്ക്ക് അനുമതി തേടി റാവുവിന്റെ ഭാര്യ നൽകിയ ഹർജിയിലാണു നടപടി.ഭീമ–കൊറേഗാവ് ദലിത് –മറാഠ കലാപക്കേസിൽ രണ്ടരവർഷത്തോളമായി ജയിലിലുള്ള കവി വരവരറാവുവിന് (81) നാനാവതി സ്വകാര്യ ആശുപത്രിയിൽ ചികിത്സ നൽകണമെന്നു ബോംബെ ഹൈക്കോടതി. ചെലവ് സർക്കാർ വഹിക്കണം. ഏതാണ്ടു മരണക്കിടക്കയിലുള്ള അദ്ദേഹത്തിന് എങ്ങനെ ചികിത്സാനുമതി നിഷേധിക്കുമെന്നു കോടതി ചോദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News