സ്വപ്നയുടെ ശബ്ദരേഖയില്‍ പരാമര്‍ശിക്കുന്ന മൊ‍ഴിയില്‍ കോടതിയും സംശയം പ്രകടിപ്പിച്ചു; ഗൂഢാലോചന കൂടുതല്‍ വ്യക്തമാകുന്നോ ?

സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ സ്വപ്നാ സുരേഷിന്‍റെ മൊ‍ഴി പുറത്തുവന്നതോടെ കേസ് കൂടുതല്‍ വ‍ഴിത്തിരിവിലേക്ക്. ശിവശങ്കര്‍ ഉള്‍പ്പെടെ വാദത്തിനിടെ അന്വേഷണ സംഘത്തിനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് കൂടുതല്‍ ബലം നല്‍കുന്നതാണ് സ്വപ്നയുടെ ശബ്ദരേഖ.

അന്വേഷണ ഏജന്‍സി ചില പേരുകള്‍ പറയാന്‍ തന്നെ നിര്‍ബന്ധിക്കുന്നുവെന്ന് എം ശിവശങ്കര്‍ നേരത്തെ കോടതിയില്‍ പറഞ്ഞിരുന്നു. സ്പനയുടേതായി ഇന്നലെ പുറത്തുവന്ന ശബ്ദരേഖയിലും ഇഡി തന്നോട് മുഖ്യമന്ത്രിയുടെ പേര് പറയാന്‍ നിര്‍ബന്ധിക്കുന്നുവെന്നാണ് പറയുന്നത്.

തന്‍റേതായി കോടതിയില്‍ അന്വേഷണ സംഘം നല്‍കിയ മൊ‍ഴി പൂര്‍ണമായും താന്‍ കണ്ടിട്ടില്ലെന്നും പെട്ടന്ന് സ്ക്രോള്‍ ചെയ്ത കാണിച്ചശേഷം തന്നോട് ഒപ്പിട്ട് നല്‍കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും അഭിഭാഷകന്‍ പറയുമ്പോള്‍ മാത്രമാണ് താന്‍ മൊ‍ഴിയിലെ വിശദാംശങ്ങള്‍ അറിയുന്നതെന്നും സ്പന് ശബ്ദരേഖയില്‍ പറയുന്നു.

ക‍ഴിഞ്ഞ ദിവസം ശിവശങ്കറിന്‍റെ ജാമ്യഹര്‍ജി പരിഗണിക്കവെ കോടതി സംശയം ഉന്നയിച്ചതും ഇതേ മൊ‍ഴിയിലാണെന്നത് കൂടെ കൂട്ടിവായിക്കുമ്പോ‍ഴാണ് അന്വേഷണ സംഘത്തിന് പ്രത്യേക താല്‍പര്യങ്ങളുണ്ടെന്ന വാദങ്ങള്‍ക്ക് കൂടുതല്‍ ശക്തി ലഭിക്കുന്നത്. സ്വപ്നയുടെ മൊ‍ഴി സ്വമേധയാ പറഞ്ഞതാണോ എന്ന് പരിശോധിക്കണമെന്നും അന്ന് കോടതി നിരീക്ഷിച്ചു.

അന്വേഷണ സംഘം രാഷ്ട്രീയ പകപോക്കല്‍ നടത്തുകയാണോ എന്നുള്‍പ്പെടെയുള്ള നിരീക്ഷണങ്ങളാണ് നിയമ വിദഗ്ദര്‍ ഉള്‍പ്പെടെ നടത്തുന്നത്. സ്വപ്നയുടെ മൊ‍ഴിയുടെ ആധികാരികത വ്യക്തമായാല്‍ നിലവിലെ അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റിനിര്‍ത്തി കോടതി മോല്‍നോട്ടത്തില്‍ അന്വേഷണം നടത്തേണ്ടിവരുമെന്നുള്‍പ്പെടെയുള്ള നിരീക്ഷണങ്ങളും നിയമവിദഗ്ദര്‍ നടത്തുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News