
മലയാളിക്ക് ഒഴിച്ചുകൂടാനാവാത്ത ഒരു കറിയാണ് പുളിശ്ശേരി.പച്ചക്കറികൾ കൊണ്ടുമാത്രമല്ല പഴവർഗങ്ങൾ ആയ മാമ്പഴം, കൈതച്ചക്ക, ഏത്തപ്പഴം എന്നിവ കൊണ്ടും പുളിശ്ശേരി ഉണ്ടാക്കാറുണ്ട്.എളുപ്പത്തിൽ പഴം പുളിശ്ശേരി എങ്ങനെ തയ്യാറാക്കാമെന്നു നോക്കാം.
ചേരുവകൾ
* നേന്ത്രപ്പഴം പഴുത്തത് 2
* അരമുറി നാളികേരം ചിരകിയത്
* നല്ല ജീരകം മഞ്ഞൾപൊടി മുളകുപൊടി 3 പച്ചമുളക്
* തൈര്
* ഉണക്കമുളക് ഉലുവ കടുക് കറിവേപ്പില
ഉണ്ടാക്കുന്ന വിധം
നേന്ത്രപ്പഴം ചെറുതായി അരിഞ്ഞ് കുറച്ചു വെള്ളത്തിൽ, അര സ്പൂൺ മുളകുപൊടി കാൽ സ്പൂൺ മഞ്ഞൾ പൊടി മൂന്ന് പച്ചമുളക് കീറിയതും അല്പം ഉപ്പും ചേർത്ത് വേവിക്കുക.
നാളികേരവും അല്പം നല്ലജീരകവും രണ്ടല്ലി കറിവേപ്പിലയും നല്ലപോലെ അരച്ചുവയ്ക്കുക.
പഴം വെന്താൽ അതിലേക്ക് അരപ്പ് ചേർക്കുക, അരപ്പു തിളക്കുമ്പോൾ അതിലേക്കു തൈര് ഒഴിക്കുക, തൈര് അധികം തിളയ്ക്കാൻ പാടില്ല.
ഇനി ഇതിലേക്ക് കടുകും ഉണക്കമുളകും കറിവേപ്പിലയും വറുത്തിടുക.
പഴം പുളിശ്ശേരി റെഡി.
ABHINAV

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here