ഇബ്രാഹിം കുഞ്ഞിന്റെ കാലത്ത് ഖജനാവില്‍ നിന്ന് സ്വകാര്യ സ്ഥാപനങ്ങളിലേക്ക് എത്തിയത് കോടികള്‍

കൊച്ചി: ഇബ്രാഹിം കുഞ്ഞ് മന്ത്രിയായിരുന്നപ്പോള്‍ ടെന്‍ഡര്‍ എക്‌സസ് ഇനത്തില്‍ ചില കമ്പനികള്‍ക്ക് നല്‍കിയത് കോടികളാണ്.

2012- 13 സാമ്പത്തിക വര്‍ഷം മാത്രം പത്തില്‍ താഴെ കമ്പനികള്‍ക്കായി നാല്പത് കോടിയോളം രൂപ ഈ ഇനത്തില്‍ ഉള്‍ക്കൊള്ളിച്ചതിന്റെ രേഖകള്‍ കൈരളി ന്യൂസിന് ലഭിച്ചു. ഇതിനായി കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്പ്പറേഷന്റെ ചെയര്‍മാനായിരുന്ന ടി ഒ സൂരജിനെ ഇബാഹിം കുഞ്ഞ് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയാക്കുകയായിരുന്നു.

പാലാരിവട്ടം പാലത്തില്‍ മാത്രം ഒതുങ്ങുന്നതല്ല ഇബ്രാഹിം കുഞ്ഞു നടത്തിയ അഴിമതിയെന്ന് ഈ കണക്കുകള്‍ കാണുമ്പോള്‍ വ്യക്തമാകും. കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന് കീഴില്‍ ഇബ്രാഹിം കുഞ്ഞു പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരിക്കെ നടന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആണിത്.

അതും 2012 – 2013 സാമ്പത്തിക വര്‍ഷത്തെ കണക്കു മാത്രം. ഈ ഒരു വര്ഷം മാത്രം കരാറിന് അടിസ്ഥാനമായ തുകയേക്കാള്‍ എത്രയോ അധികമാണ് ഇബ്രാഹിം കുഞ്ഞു ടെന്‍ഡര്‍ എക്‌സസ് എന്ന പേരില്‍ സ്വകാര്യ കമ്പനികള്‍ക്ക് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചോര്‍ത്തി നല്‍കിയത്.

ഫിനു തോമസ്, തോപ്പില്‍ കണ്‍സ്ട്രക്ഷന്‍, ബെഗോറ ഇന്‍ഫ്രാസ്ട്രക്ച്ചര്‍, ഇജെ കണ്‍സ്ട്രക്ഷന്‍, ജെജെ അസോസിയേറ്റ്സ് എന്നിങ്ങനെ നീളുന്നു ഇബ്രാഹിം കുഞ്ഞു സര്‍ക്കാര്‍ ഖജനാവില്‍ നിന്നും കരാറുകള്‍ വഴി പണം ചോര്‍ത്തി നല്‍കിയവരുടെ ലിസ്റ്റ്. ഇതില്‍ പലര്‍ക്കും ഒന്നിലേറെ തവണ ടെണ്ടര്‍ എക്‌സസ് ഇനത്തില്‍ തുക അനുവദിച്ചിട്ടുണ്ട്. അതും 41 ശതമാനം വരെ. ഇങ്ങനെ കോടിക്കണക്കിനു രൂപ ചോര്‍ത്തി നല്‍കി പണം സമ്പാദിക്കാന്‍ ഇബ്രാഹിംകുഞ്ഞിന് സഹാഹിയായിരുന്നു ടിഒ സൂരജ്.

ഇബ്രാഹിം കുഞ്ഞിന്റെ കാലത്താണ് ടിഒ സൂരജ് കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്പ്പറേഷന്റെ ചെയര്‍മാനായിരുന്നത്. കരാറുകള്‍ കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്പ്പറേഷനില്‍ നിന്നാണെകിലും ടെണ്ടര്‍ എക്‌സസ് പാസാക്കി നല്‍കാനുള്ള അധികാരം പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിക്കാണ്. ഇത് മനസ്സിലാക്കിയാണ് ഇബ്രാഹിം കുഞ്ഞു തട്ടിപ്പിനൊരു കൂട്ടിനായി ടിഒ സൂരജിനെ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയാക്കിയത്.

2012-2013 സാമ്പത്തിക വര്‍ഷം ടെണ്ടര്‍ എക്‌സസ് ആയി ഖജനാവിന് ഇബ്രാഹിം കുഞ്ഞു വരുത്തിയ നഷ്ടം മാത്രം 40 കോടിയോളം വരും.

പൊതുമരാമത്ത് വകുപ്പ് മന്ത്രിയായി ഇബ്രാഹിം കുഞ്ഞു കേരളത്തെ സേവിച്ച അഞ്ചു വര്‍ഷത്തെ മുഴുവന്‍ കണക്കുകള്‍ പരിശോധിച്ചാലറിയാം എത്ര ഭീമമായ തട്ടിപ്പിലൂടെയാണ് പൊതുഖജാനാവ് കവര്‍ച്ച നടത്തിയതെന്ന്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News