ഹാപ്പി ബർത്ത്ഡേ മണിക്കുട്ടി :നയൻതാരയ്ക്ക് വീട്ടുകാരുടെ സർപ്രൈസ്,അടുത്തുണ്ടാകാത്തത് മിസ്സ് ചെയ്യുന്നു എന്ന് വിഘ്‌നേശ്

താരറാണി നയൻതാരയുടെ 36ാം ജന്മദിനമായിരുന്നു ഇന്നലെ.ലവ് ആക്ഷൻ ഡ്രാമ എന്ന മലയാള ചിത്രത്തിന് ശേഷം നയൻതാര നായികയാകുന്ന നിഴൽ എന്ന മലയാള ചിത്രത്തിന്റെ ഷൂട്ടിംഗ് കൊച്ചിയിൽ നടക്കുന്നതിനാൽ ഇത്തവണ നയൻതാരയുടെ പിറന്നാൾ ആഘോഷം വീട്ടുകാർക്ക് ഒപ്പമായിരുന്നു. നിഴലിന്റെ സെറ്റിൽ നിന്നും തിരിച്ചെത്തിയ നയൻതാരയെ കാത്ത് വീട്ടുകാരൊരുക്കിയ സർപ്രൈസ് കേക്കുകളും വർണശബളമായ അലങ്കാരങ്ങളുമായിരുന്നു .അമ്മ ഓമന കുര്യനും അച്ഛൻ കുര്യൻ കൊടിയാട്ടും സഹോദരൻ ലെനു കുര്യനും ഒരുക്കിയ പിറന്നാൾ വിരുന്നിന്റെ ചിത്രങ്ങൾ വിഘ്നേഷ് ആണ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്.

“എത്ര മധുരകരമാണിത് !!! അമ്മ, അപ്പ, ലെനു കുര്യൻ എന്ന ഏറ്റവും നല്ല സഹോദരൻ എന്നിവരിൽ നിന്നുള്ള അത്തരമൊരു മനോഹരമായ സർപ്രൈസ്. അടുത്തുണ്ടാകാത്തത് മിസ്സ് ചെയ്യുന്നു, എന്നാലും സന്തോഷത്തോടെ,” എന്നാണ് ചിത്രങ്ങൾ പങ്കുവച്ച് വിഘ്നേഷ് കുറിച്ചത്. ഹാപ്പി ബർത്ത്ഡേ മണിക്കുട്ടി എന്ന് കേക്കിലും ഹാപ്പി ബർത്ത്ഡേ മോൾ എന്നെഴുതിയ വലിയ തോരണങ്ങളും ചിത്രങ്ങളിൽ കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News