സ്വപ്നയുടെ ശബ്ദരേഖ:ഇ ഡി യുടെ പ്രതികരണം

സ്വപ്നയുടെ ശബ്ദരേഖ പുറത്തു വന്ന സംഭവം ശബ്ദരേഖയുടെ ആധികാരികത തള്ളാതെ ഇ ഡി ശബ്ദരേഖയെക്കുറിച്ച് അന്വേഷണം തുടങ്ങിയെന്ന ഇ ഡി യുടെ പ്രതികരണത്തിലാണ് ഈ നിലപാട്.

സ്വപ്ന പറയുന്നത് തെറ്റാണെന്നും ഇ ഡി യുടെ പ്രതികരണം.ശബ്ദം സ്വപ്നയുടേതെന്ന് സ്ഥിരീകരിക്കുന്നതാണ് ഇഡിയുടെ ഈ പ്രതികരണം.

പുറത്തുവന്ന ശബ്ദസന്ദേശം സ്വര്‍ണക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്‌ന സുരേഷിന്റേത് തന്നെയെന്ന് ദക്ഷിണമേഖലാ ജയില്‍ ഡിഐജി. എന്നാല്‍ ജയിലില്‍ നിന്നല്ല ശബ്ദരേഖ പുറത്തുവന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പുറത്ത് തെളിവെടുപ്പിനോ മറ്റോ പോയപ്പോഴാകാമെന്നുമാണ് മറുപടി. ശബ്ദം തന്റേത് തന്നെയാണെന്ന് സ്വപ്‌ന സ്ഥിരീകരിച്ചതോടെയാണ് ഡിഐജിയുടെ പ്രതികരണം. ഇത് ജയില്‍ നിന്ന് സംഭവിച്ചതല്ലെന്നും സ്വപ്‌നയുടെ ശബ്ദമാണെന്നും ഉറപ്പാക്കിയെന്നാണ്‌ ഡിഐജി മാധ്യമങ്ങളോട് പറഞ്ഞത്.

അട്ടക്കുളങ്ങര വനിതാ ജയിലിലെത്തി ഡിഐജി സ്വപ്നയെ ചോദ്യം ചെയ്തിരുന്നു. ജയില്‍ ഡിജിപി ഋഷിരാജ് സിംഗിന്റെ നിര്‍ദേശപ്രകാരമായിരുന്നു നടപടി. അന്വേഷണത്തിന് സൈബര്‍ സെല്ലിന്റെ സഹായം തേടുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ദ ക്യു ആണ് കഴിഞ്ഞദിവസം സ്വപ്‌നയുടെ ശബ്ദസന്ദേശം പുറത്തുവിട്ടത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നല്‍കിയാല്‍ മാപ്പുസാക്ഷിയാക്കാമെന്ന് ഇ.ഡി ഉദ്യോഗസ്ഥര്‍ പറഞ്ഞെന്നാണ് ഇതിലുള്ളത്.

തന്റേതായി രേഖപ്പെടുത്തിയ മൊഴി വായിക്കാന്‍ അനുവദിക്കാതെയാണ് ഒപ്പിടുവിച്ചതെന്നും സ്വപ്‌ന ആരോപിക്കുന്നുണ്ട്. ശിവശങ്കറിനൊപ്പം യുഎഇയില്‍ പോയി മുഖ്യമന്ത്രിക്കുവേണ്ടി സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്ന് പറയാന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും അങ്ങനെ ചെയ്താല്‍ കേസില്‍ മാപ്പുസാക്ഷിയാക്കാമെന്നുമാണ് ഇ.ഡി സംഘം പറയുന്നതെന്നാണ് ശബ്ദ സന്ദേശത്തിലുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here