പാലാരിവട്ടം പാലം അ‍ഴിമതി; പാലം രൂപകല്‍പ്പന ചെയ്ത വിവി നാഗേഷ് അറസ്റ്റില്‍

പാലാരിവട്ടം പാലം അ‍ഴിമതിയില്‍ ഒരാല്‍ കൂടെ അറസ്റ്റില്‍. നാഗേഷ് കള്‍സള്‍ട്ടന്‍സി ഉടമ വിവി നാഗേഷിനെയാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്.

പാലാരിവട്ടം പാലം രൂപ കൽപ്പന ചെയ്ത വിവി നാഗേഷിന്‍റെ ഉടമസ്ഥതയിലുള്ള നാഗേഷ് കള്‍സള്‍ട്ടന്‍സിയാണ്. 17 ലക്ഷം രൂപയ്ക്കാണ് നാഗേഷ് കള്‍സള്‍ട്ടന്‍സിക്ക് പാലം രൂപകല്‍പ്പന ചെയ്യാന്‍ കരാര്‍ നല്‍കിയത്.

ഇദ്ദേഹത്തെ ഇന്ന് രാവിലെ ചോദ്യം ചെയ്യുന്നതിനായി വിജിലന്‍സിന്‍റെ കോട്ടയത്തെ ഓഫീസിലേക്ക് വി‍ളിച്ച് വരുത്തുകയായിരുന്നു.

ഇതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പാലാരിവട്ടം പാലത്തിന്‍റെ അതേ രൂപകല്‍പന തന്നെ ഈ കമ്പനി മറ്റൊരു കമ്പനിക്കും നല്‍കിയതായും അന്വേഷണത്തില്‍ കണ്ടെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel