കൊളച്ചേരി പഞ്ചായത്തിൽ ഇത്തവണ സ്വതന്ത്രരായി മത്സരിക്കുന്നത് യുഡിഎഫിലെ രണ്ട് പ്രമുഖര്‍

കണ്ണൂർ ജില്ലയിലെ കൊളച്ചേരി പഞ്ചായത്തിൽ യു ഡി എഫിലെ രണ്ട് പ്രമുഖരാണ് ഇത്തവണ സ്വതന്ത്രരായി മത്സരിക്കുന്നത്.മുൻ പഞ്ചായത്ത് പ്രസിഡണ്ടായ മുസ്ലിം ലീഗിലെ കെ എം പി സറീനയും മുൻ പഞ്ചായത്ത് അംഗവും കോൺഗ്രസ് നേതാവുമായ ചന്ദ്രത്തിൽ മുഹമ്മദും.

ഇരുവരും ഔദ്യോഗിക സ്ഥാനാർഥികൾക്ക് എതിരെ മത്സര രംഗത്ത് ഇറങ്ങിയത് യു ഡി എഫിന് വൻ വെല്ലുവിളിയാണ് ഉയർത്തുന്നത്.

നേതാക്കളുടെ ഏകപക്ഷീയമായ തീരുമാനങ്ങളിൽ പ്രതിഷേധിച്ചാണ് കൊളച്ചേരിയിൽ മുൻ പഞ്ചായത്ത് പ്രസിഡന്റും പഞ്ചായത്ത് അംഗവും സ്വതന്ത്രരായി മത്സര രംഗത്ത് ഇറങ്ങിയത്. മുസ്ലിം ലീഗ് അംഗം കെ എം പി സറീനയാണ് സ്വതന്ത്രയായി മത്സരിക്കുന്നത്.

തനിക്കെതിരെ ഗൂഢാലോചന നടത്തിയ വ്യക്തിക്ക് സീറ്റ് നൽകിയതിൽ പ്രതിഷേധിച്ചാണ് പാർട്ടി ഔദ്യോഗിക സ്ഥാനാർഥിക്ക് എതിരെ മത്സരിക്കാൻ തീരുമാനിച്ചതെന്ന് സറീന വ്യക്തമാക്കി.മുസ്ലിം ലീഗ് ഔദ്യോഗിക സ്ഥാനാർഥിയെ പരാജയപ്പെടുത്തുമെന്നും സറീന പറഞ്ഞു.

പള്ളിപ്പറമ്പ് വാർഡിലെ കോൺഗ്രസ് അംഗമായിരുന്ന ചന്ദ്രത്തിൽ മുഹമ്മദും സ്വതന്ത്ര സ്ഥാനാർഥിയായി നാമനിർദേശ പത്രിക നൽകി പ്രചാരണം ആരംഭിച്ചു.കോളച്ചേരി പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ കാര്യ സ്ഥിരംസമിതി അംഗമായിരുന്നു മുഹമ്മദ്.കോൺഗ്രസിന് ഇത്തവണ പരാജയം നേരിടേണ്ടി വരുമെന്ന് മുഹമ്മദ് പറഞ്ഞു.

വോട്ടർമാരുടെ അഭ്യർത്ഥന പ്രകാരമാണ് മത്സരിക്കുന്നതെന്നും ചന്ദ്രത്തിൽ മുഹമ്മദ് പറഞ്ഞു.പത്രിക പിൻവലിക്കില്ലെന്നും മത്സരത്തിൽ ഉറച്ച നിൽക്കുമെന്നും ഇരുവരും വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News