തദ്ദേശഭരണ തിരഞ്ഞെടുപ്പ്: 1.50 ലക്ഷത്തിലധികം നാമനിര്‍ദ്ദേശ പത്രികകള്‍

തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ ഇന്ന് (19.11.2020) വൈകിട്ട് ആറ് മണിവരെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്തിട്ടുള്ള നാമനിര്‍ദ്ദേശ പത്രികകളുടെ എണ്ണം ഒന്നര ലക്ഷത്തിലധികം ഗ്രാമപഞ്ചായത്തുകളിലേക്ക് 1,13047എണ്ണവും ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 11,980 എണ്ണവും ജില്ലാ പഞ്ചായത്തുകളിലേക്ക് 1,833 പത്രികകളുമാണ് ലഭിച്ചത്.

19,526 നാമനിര്‍ദ്ദേശ പത്രികകളാണ് മുനിസിപ്പാലിറ്റികളിലേക്ക് ലഭിച്ചത്. ആറ് കോര്‍പ്പറേഷനുകളിലേക്ക് 3,758 നാമനിര്‍ദ്ദേശ പത്രികകളും ലഭിച്ചു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന വെള്ളിയാഴ്ച നടക്കും.

അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ റിട്ടേണിങ് ഓഫിസര്‍മാരുടെയും അസി.റിട്ടേണിങ് ഓഫീസര്‍മാരുടെയും നേതൃത്വത്തിലാണ് സൂക്ഷ്മ പരിശോധന നടക്കുക. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള തീയതി ഇന്ന് സമാപിച്ചു. ഈ മാസം 12നാണ് പത്രിക സമര്‍പ്പണം ആരംഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News