തീവണ്ടിക്ക് മുകളില്‍ നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിച്ച പതിനഞ്ചുകാരന്‍ ഷോക്കേറ്റ് മരിച്ചു

ചരക്ക് തീവണ്ടിക്ക് മുകളില്‍ നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിച്ച പതിനഞ്ചുകാരന്‍ ഷോക്കേറ്റ് മരിച്ചു. തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയിലാണ് 15കാരന് ദാരുണ മരണം സംഭവിച്ചത്.

25,000വോള്‍ട്ട് കറന്റ് പാസ് ചെയ്യുന്ന ലൈനിലാണ് പതിനഞ്ചുകാരന്‍ തട്ടിയത്. തല്‍ക്ഷണം മരിക്കുകയായിരുന്നു

റെയില്‍വെയിലെ ഫുഡ് ക്വാളിറ്റി ഇന്‍സ്‌പെക്ടര്‍ ആയ അച്ഛനൊപ്പം സ്റ്റേഷനില്‍ എത്തിയതായിരുന്നു കുട്ടി. ഇതിനിടെ സെല്‍ഫി എടുക്കാനായി ട്രെയിനിന് മുകളില്‍ കയറുന്നതിനിടെ വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേല്‍ക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News