സംസ്ഥാനത്തെ തിയേറ്ററുകള്‍ ഉടനെ തുറക്കില്ല

സംസ്ഥാനത്തെ തിയേറ്ററുകള്‍ ഉടനെ തുറക്കില്ല. വിവിധ ചലച്ചിത്ര സംഘടനകളുമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. രോഗവ്യാപനം തുടരുന്ന സാഹചര്യത്തിലാണ് തീയറ്ററുകള്‍ ഉടന്‍ തുറക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്.

തിയേറ്ററുകള്‍ തുറക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ അനുമതി നല്‍കിയിരുന്നു. ഒന്നിടവിട്ട സീറ്റുകളില്‍ ആളെ ഇരുത്തി തിയേറ്ററുകള്‍ തുറക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ അനുമതി. തമിഴ്‌നാട് അടക്കമുള്ള സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി തിയേറ്ററുകള്‍ തുറന്നിട്ടുമുണ്ട്.

എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ തീയറ്ററുകള്‍ തുറക്കുന്നത് രോഗവ്യാപനം വര്‍ധിപ്പിക്കുമെന്ന ആശങ്ക ആരോഗ്യവകുപ്പ് മുന്നോട്ടുവച്ചു. തിയേറ്ററുകള്‍ തുറക്കുകയാണെങ്കില്‍ കര്‍ശനമായി മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

കേരളത്തില്‍ തിയേറ്ററുകള്‍ തുറന്നു പ്രവര്‍ത്തിക്കാനാവില്ലെന്നാണ് ചലച്ചിത്ര സംഘടനകള്‍ പറയുന്നത്.ചലച്ചിത്ര മേഖലയ്ക്ക് സര്‍ക്കാര്‍ സഹായ പാക്കേജ് പ്രഖ്യാപിക്കണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News