ചൊല്ലാനം ഫോർട്ട് കൊച്ചി തീരപ്രദേശം; അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: ചൊല്ലാനം ഫോർട്ട് കൊച്ചി തീരപ്രദേശം സംരക്ഷിക്കുന്നതിന് അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. രൂക്ഷമായ കടലാക്രമത്തെ തുടർന്ന് പ്രദേശം കടലെടുക്കുന്നത് തടയാൻ ശാസ്ത്രീയ നടപടികൾ ആവശ്യപ്പെട്ട് സി.പി.ഐ.എം സംസ്ഥാന കമ്മറ്റി അംഗവും മുൻ എം.എൽ.എയും മുൻ മേയറുമായ സി.എം.ദിനേശ് മണി സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയിലാണ് ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റെ ഉത്തരവ്. പള്ളുരുത്തി എം.എൽ.എ.ആയിരിക്കെ സമർപ്പിച്ച ഹർജി അനുവദിച്ചാണ് ചീഫ് ജസ്റ്റീസ് എസ്. മണികുമാർ ജസ്റ്റീസ് ഷാജി പി ചാലി എന്നിവരടങ്ങുന്ന ബഞ്ചിന്റെ നടപടി

കടലാക്രമണം നേരിടുന്നതിനും ഫോർട്ട് കൊച്ചി ചെല്ലാനം ബീച്ചുകൾ സംരക്ഷിക്കുന്നതിനും സംസ്ഥാന സർക്കാരും വിനോദ സഞ്ചാര വകുപ്പും കൈക്കൊണ്ട നടപടികൾ കോടതി വിലയിരുത്തി.സർക്കാരും വിനോദ സഞ്ചാര വകുപ്പും കൈക്കൊള്ളുന്ന നടപടികൾ ത്വരിതപ്പെട്ടുത്താനും ഹർജിക്കാരന്റെ ആവശ്യങ്ങൾക്ക് തുടർ നടപടി കൈക്കൊള്ളാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

ഫോർട്ട് കൊച്ചി ചെല്ലാനം മേഖലയിലെ രൂക്ഷമായ കടലാക്രമണം മൂലം പ്രദേശത്തെ സംരക്ഷിക്കാനും ബീച്ച് അടക്കം കടലെടുക്കുന്നത് തടയാൻ പുലിമുട്ടകൾ അടക്കം സ്ഥാപിക്കുന്നതിന് നടപടി ആവശ്യപ്പെട്ടായിരുന്നു ഹർജി.

കടലാക്രമണത്തെത്തുടർന്ന് രണ്ട് ബീച്ചുകളൂടെയും വിസ്തീർണ്ണം രണ്ട് ഏക്കറിൽ താഴെയായതായി ചൂണ്ടിക്കാട്ടിയിരുന്നു. ന്തറ്റാണ്ടുകളായി പേരും പെരുമയുമുള്ള ഫോർട്ട് കൊച്ചി പഴയ ഫോർട്ട് കൊച്ചി അല്ലാതെയായി. പ്രദേശത്ത് ശാസ്ത്രീയമായ പുലിമുട്ടുകൾ സ്ഥാപിക്കുന്നതിന് എം എൽ എ ആയിരുന്നപ്പോൾ നൽകിയ നിവേദനങ്ങൾക്ക് നടപടിയില്ലന്ന് ഹർജി ഭാഗം വാദിച്ചു.

നേരത്തെ സ്ഥാപിച്ച കടൽഭിത്തിയും പുലിമുട്ടും കടലാക്രമത്തിൽ പലയി,ടത്തും തകർന്നതായി സംസ്ഥാന സർക്കാർ വിശദീകരിച്ചു.
ഇവിടങ്ങളിൽ മണൽചാക്കുകൾ കൊണ്ട് അടിയന്തിരമായി താൽക്കാലിക കടൽഭിത്തി നിർമ്മിക്കുമെന്ന് സർക്കാർ വിശദീകരിച്ചു.

മഴക്കാലത്ത്1400 മീറ്റർ തീരസംരക്ഷണത്തിനായുള്ള കടൽഭിത്തി നിർമ്മാണത്തിന് 160 ലക്ഷത്തോളം രൂപയാണ് ചെലവാക്കിയത്. അടിയന്തിര ഫണ്ട് ഉപയോഗപ്പെട്ടു ത്തി ചാലക്കടവ് മാലാഖപ്പടി കണ്ണമാലി എന്നിവിടങ്ങളിൽ 270 മീറ്റർ തിര സംരക്ഷണത്തിന് 30 ലക്ഷം രൂപയാണ് ചെലവാക്കുന്നത്. ബസാർ മേഖലയിൽ കടൽഭിത്തി നിർമ്മാണത്തിന് 100 ലക്ഷം രൂപക്കാണ് കരാർ.

220 മീറ്റർ നീളത്തിൽ കരിങ്കല്ല് പാകിയാണ് കടൽഭിത്തി നിർമ്മാണം’ കരിങ്കല്ലിന്റെ ദൗർലഭ്യമുള്ളതിനാൽ ജിയോ ടെക്സ്റ്റയിൽ ട്യൂബിൽ മണൽ നിറച്ച് കടൽഭിത്തി നിർമ്മിക്കാനുള്ള പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കും. വാച്ചാക്കൽ കമ്പനി പടി, വേളാങ്കണ്ണി ചേരിക്കടവ് എന്നിവടങ്ങളിൽ ഒരു കിലോമീറ്റർ നീളത്തിൽ ഇത്തരം കടൽഭിത്തി നിർമ്മിക്കാനാണ് ഉദ്ദേശിക്കുന്നത് ‘2017ൽ ഓഖി ചുഴലിക്കാറ്റ് മൂലം കടുത്ത ഭൂരിതങ്ങൾ ഉണ്ടായ പ്രദേശങ്ങളോണിത്.

മാലാഖപ്പടിയിൽ 600 ലക്ഷം മുടക്കി രണ്ട് പുലിമുട്ടുകൾ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നുണ്ട്. നേരത്തെ തീരുമാനിച്ച 4പുലിമുട്ടകളിൽ രണ്ടെണ്ണത്തിന്റെ നിർമ്മാണം പൂർത്തിയായി.രണ്ട് എണ്ണം കുടി നിർമ്മിക്കും. മാലാഖപ്പടിയിലെയും കണ്ണമാലിയിലെയും പുലിമുട്ടുകളുടെ അറ്റകുറ്റപ്പണികൾക്ക് 400 ലക്ഷം രൂപ ചെലവാക്കും

ചെല്ലാനം മേഖലയിൽ കടൽകയറ്റം സംബന്ധിച്ച് ചെന്നയിലെ നാഷണൽ ഈസ്റ്റിറ്റ്യൂ ഓഫ് ഓഷ്യൻ ടെക്നോളജി വിശദമായ പഠനം നടത്തി കൈക്കൊള്ളേണ്ട നടപ്പടികൾ സംബന്ധിച്ച് വിലയിരുത്തും.ഈ പഠനത്തിന്റെ അടിസ്ഥാനത്തിൽ വിശദമായ പദ്ധതി തയ്യാറാക്കും. ഈ പദ്ധതി നടപ്പാക്കുന്നതോടെ ചെല്ലാനം പ്രദേശത്ത് ജനങ്ങൾ അടിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് വലിയ അളവിൽ പരിഹാരമാവും.

ഫോർട്ട് കൊച്ചിയുടെ പുനരുദ്ധാരണത്തിനു പുനർനിർമ്മാണത്തിനും നടപ്പാതയുടെ സംരക്ഷണത്തിനുമായി കൈക്കൊള്ളേണ്ട നടപ്പടികൾ സംബന്ധിച്ച് വിശദമായ ച0നം നടത്താൻ ടൂറിസം വകുപ്പ് മന്തിയുടെ അദ്ധ്യക്ഷതയിൽ 2020 ജനുവരി 18 ന് ചേർന്ന ഉന്നതതല യോഗം തീരുമാനമെടുത്തു.തിരു മാനത്തിന്റെ അടിസ്ഥാനത്തിൽ ചെന്നൈ ഐ.ഐ.റ്റിയുടെ ഓഷ്യൻ എഞ്ചിനീയറിo ഗ് വകുപ്പ് വിശദമായ പഠനം നടത്തിവരുകയാണ്.

ഫോർട്ട് കൊച്ചിയുടെ പേരും പെരുമയും പുനസ്ഥാപിക്കുന്നതിന് ഉതകുന്ന നടപടികൾ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപ്പാക്കുമെന്നും സർക്കാർ കോടതിയെ അറിയിച്ചു.’ സർക്കാരും ടൂറിസം വകുപ്പും നൽകിയ വിശദാംശങ്ങൾ കോടതി രേഖപ്പെടുത്തി.ഹർജിക്കാരനു വേണ്ടി മുതിർന്ന അഭിഭാഷകൻ എസ്.രമേഷ് ബാബു ഹാജരായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News