കൊവിഡ് പരിശോധന ഇനി സ്വയം നടത്താം; ആദ്യ കിറ്റിന് അനുമതി

കൊവിഡ് പരിശോധന സ്വയം നടത്താവുന്ന ആദ്യ പരിശോധനാ കിറ്റിന് അനുമതി നല്‍കി യുഎസ് സര്‍ക്കാര്‍. വീട്ടില്‍ വെച്ചു തന്നെ സാമ്പിള്‍ പരിശോധിച്ച് 30 സെക്കന്‍ഡിനുള്ളില്‍ ഫലമറിയാന്‍ സാധിക്കുന്ന കിറ്റിനാണ് യുഎസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അനുമതി നല്‍കിയത്.

മൂക്കില്‍ നിന്ന് സ്വയം ശേഖരിക്കുന്ന സ്രവം ഉപയോഗിച്ച് വീട്ടില്‍ വെച്ചു കൊവിഡ് പരിശോധന നടത്താനുള്ള കിറ്റ് വികസിപ്പിച്ചത് ലൂസിറ ഹെല്‍ത്ത് എന്ന കമ്പനിയാണ്. കൊവിഡ് സാഹചര്യത്തില്‍ കിറ്റിന് സര്‍ക്കാര്‍ അടിയന്തര അനുമതി നല്‍കുകയായിരുന്നു. ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന കിറ്റാണ് കമ്പനി വികസിപ്പിച്ചത്. കൊവിഡ് ബാധ സംശയിക്കുന്ന 14 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് ഉപയോഗിക്കാനുള്ള തരത്തിലാണ് കിറ്റ് രൂപകല്‍പന ചെയ്തിരിക്കുന്നത്.

വീട്ടില്‍ വെച്ചു തന്നെ പരിശോധന നടത്താമെങ്കിലും നിലവില്‍ ലൂസിറ ടെസ്റ്റ് കിറ്റ് ലഭിക്കാന്‍ ഡോക്ടറുടെ കുറിപ്പടി ആവശ്യമാണ്. എല്ലാ പരിശോധനകളുടെയും ഫലങ്ങള്‍ സര്‍ക്കാരിനെ അറിയിക്കണമെന്നും എഫ്ഡിഎ ആവശ്യപ്പെട്ടിട്ടുണ്ട്. മൂക്കില്‍ നിന്ന് സ്രവം ശേഖരിച്ച സ്വാബ് ടെസ്റ്റ് യൂണിറ്റിലെ സുഷിരത്തില്‍ പ്രവേശിപ്പിച്ചാണ് പരിശോധന നടത്തേണ്ടത്. ഏകദേശം 30 മിനിട്ടിനുള്ളില്‍ ടെസ്റ്റ് യൂണിറ്റിലെ ഡിസ്‌പ്ലേയില്‍ പരിശോധനയുടെ ഫലം അറിയാന്‍ സാധിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News