‘തമ്മിലടിച്ച് താമര’; കൊല്ലത്ത് കുമ്മനത്തിന്‍റെ സാന്നിധ്യത്തില്‍ ബിജെപി പ്രവര്‍ത്തകരുടെ തമ്മില്‍തല്ല്

കൊല്ലം ശക്തികുളങ്ങരയിൽ കുമ്മനം രാജശേഖരൻ്റെ മുന്നിൽ വച്ച് ആർഎസ്എസ്
ബിജെപി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി.

ആർഎസ്എസ് കാര്യവാഹക് അജയൻ്റെ നേതൃത്വത്തിലുള്ള സംഘവും ബിജെപി മണ്ഡലം പ്രസിഡൻ്റ് രാജു പിള്ളയുടെ സംഘവും തമ്മിലാണ് ഏറ്റ്മുട്ടിയത്.

ഇന്നലെ വൈകീട്ട് കൊല്ലം ശക്തികുളങ്ങര ക്ഷേത്രത്തിൽ നിന്ന് ദർശനം കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങുമ്പോഴായിരുന്നു സംഭവം.

കുമ്മനത്തിൻ്റെ അനുഗ്രഹം തേടിയെത്തിയ ശക്തികുളങ്ങര ഡിവിഷനിലെ ആർഎസ്എസ് സ്ഥാനാർത്ഥി പ്രമോദിനെ ബിജെപി പക്ഷ സ്ഥാനാർത്ഥി രവി കയ്യേറ്റം ചെയ്തു.

തുടർന്ന് ഇരു സംഘങ്ങളും ഗ്രൂപ്പ് തിരിഞ്ഞ് തല്ല് നടത്തുകയായിരുന്നു.ബിജെപിക്കാർ അറിയാതെ ആർ എസ്എസ് കാർ കുമ്മനത്തെ ക്ഷണിച്ച് കൊണ്ട് വന്നതിനെ ചൊല്ലിയായിരുന്നു സംഘർഷം.

കുമ്മനത്തെ താണ് വണങ്ങുന്നതിനിടയിൽ പ്രമോദിൻ്റെ മുണ്ട് അഴിഞ്ഞു വീണതിനാൽ അക്രമത്തെ പ്രതിരോധിക്കാനും കഴിഞ്ഞില്ല.

തുടർന്ന് പിൻമാറിയ ആർഎസ്എസുകാർ തിരിച്ചടിക്കാൻ തയ്യാറായി വീണ്ടും സംഘടിച്ചെത്തിയതോടെ നാട്ടിൽ സംഘർഷാന്തരീക്ഷമായി. പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here