കൊവിഡ് രോഗികള്‍ക്ക് വോട്ട് ചെയ്യാം; സര്‍ക്കാര്‍ വിജ്ഞാപനം ഇറങ്ങി

രാജ്യവും സംസ്ഥാനവും അസാധരണമാംവിധം ഒരു മഹാവ്യാധിയുടെ പിടിയിലാണ്. അടിനിടയിലാണ് പൊതുതെരഞ്ഞെടുപ്പ് എത്തുന്നത്.

കൊവിഡ് ബാധിതരായിരിക്കുന്നവര്‍ക്കും വോട്ട് ചെയ്യാന്‍ അവസരമുണ്ടാവുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ അറിയിച്ചിരുന്നു.

കൊവിഡ് ബാധിതര്‍ക്ക് വോട്ടവകാശം വിനിയോഗിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വിജ്ഞാപനം പുറത്തുവന്നു. കൊവിഡ് രോഗികള്‍ക്ക് ബൂത്തില്‍ നേരിട്ടെത്തി വോട്ട് ചെയ്യാന്‍ ക‍ഴിയുന്ന രീതിയിലാണ് സംവിധാനം.

വോട്ടെടുപ്പ് അവസാനിക്കുന്നതിന് മുമ്പുള്ള അവസാനത്തെ ഒരുമണിക്കൂര്‍ ഇവര്‍ക്കായി മാറ്റിവയ്ക്കാനാണ് തീരുമാനം. വൈകുന്നേരം അഞ്ചു മുതൽ ആറു മണി വരെ രോഗികൾക്കും നിരീക്ഷണത്തിലുള്ളവർക്കും ബൂത്തിൽ നേരിട്ടെത്തി വോട്ട് രേഖപ്പെടുത്താം.

ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റുമായാണ് കൊവിഡ് രോഗികളും നിരീക്ഷണത്തില്‍ ക‍ഴിയുന്നവരും വോട്ട് ചെയ്യുന്നതിനായി എത്തേണ്ടത്

കൊവിഡ് രോഗികൾക്ക് വോട്ടുചെയ്യാൻ നിയമമായി. കൊവിഡ് പ്രോട്ടോക്കോള്‍ ഉള്‍പ്പെടെ പാലിച്ച് പിപിഇ കിറ്റ് ധരിച്ചായിരിക്കും ഇവര്‍ വോട്ട് ചെയ്യാന്‍ എത്തുക. തപാൽ വോട്ട് വേണ്ടവർക്ക് അതിനുള്ള സൗകര്യവും നൽകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here