ഇഡിയുടെ നീക്കം തിരിച്ചറിയണം; സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള നീക്കത്തെ നിയമപരമായി നേരിടാന്‍ സിപിഐഎമ്മും എല്‍ഡിഎഫും തയ്യാറാവണം: കെജെ ജേക്കബ്

ഇഡിയുടെ അന്വേഷണത്തിലുള്ള ഒരുപാറ്റേണ്‍ നമ്മള്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് മാധ്യമപ്രവര്‍ത്തകന്‍ കെജെ ജേക്കബ്. ജൂലൈ 5 ന് കേസിന് ആസ്പദമായ കള്ളക്കടത്ത് പിടികൂടുന്നു. ജലൈ 6 ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ആദ്യത്തെ കോള്‍ പോയെന്ന് ഒരു സ്റ്റേറ്റ്‌മെന്‍റ് വരുന്നു. അത് മുതല്‍ ഇന്നലെ വരെയുള്ള സ്റ്റേറ്റ്‌മെന്റുകള്‍ എടുത്താല്‍ ഈ അന്വേഷണത്തിലെ പാറ്റേണ്‍ നമ്മള്‍ക്ക് മനസിലാവുമെന്ന് കെജെ ജേക്കബ് പറഞ്ഞു.

സാധാരണ ഗതിയില്‍ സംസ്ഥാന സര്‍ക്കാറിന് റോള്‍ ഇല്ലാത്ത തരത്തില്‍ ഒരു കേസ് ആണ് എന്നാല്‍ വളരെ പെട്ടന്ന് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുത്തി ആരോപണം വരുന്നു അതോടെ എല്ലാവരും അലര്‍ട്ടാവും അതിന് ശേഷം മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിക്ക് സ്വപ്‌ന സുരേഷുമായി ബന്ധമെന്ന് വരുന്നു.

അതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തെ മുഖ്യമന്ത്രി സസ്പന്റ് ചെയ്യുന്നു. പിന്നെ എന്താണെന്ന് നമ്മള്‍ നോക്കി ഇരിക്കുമ്പോഴാണ് പ്രിന്‍സിപ്പള്‍ സെക്രട്ടറിയെ ചോദ്യം ചെയ്തതിന്റെ വിശദാംശങ്ങള്‍ വരുന്നത്. ഏകദേശം 92 മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ അദ്ദേഹത്തെ സാക്ഷിയാക്കാനോ പ്രതിയാക്കാനോ കഴിയാവുന്ന തെളിവുകള്‍ കിട്ടിയില്ലെന്ന സ്ഥിതിയിലാണ് നമ്മള്‍ നിന്നിരുന്നത്.

അവിടെ നിന്ന് അദ്ദേഹത്തെ പെട്ടന്ന് അറസ്റ്റ് ചെയ്യുന്നു. ഇതില്‍ സാധാരണക്കാര്‍ മനസിലാക്കാതെ പോയ ഒരു കാര്യം എന്താണെന്നുവച്ചാല്‍ ഒരു ലോക്കറുണ്ട് അതില്‍ പണമുണ്ട് അത് മുഴുവന്‍ കൈകാര്യം ചെയ്തത് ശിവശങ്കറാണ് അതുകൊണ്ട് അദ്ദേഹത്തിന് സ്വര്‍ണക്കടത്തില്‍ പങ്കുണ്ട് എന്നാണ് അവര്‍ ഉണ്ടാക്കി വച്ചിരിക്കുന്ന സീക്വന്‍സ് ഇത് പാലിച്ച് തന്നെയാണ് അവര്‍ കോടതിയില്‍ കൊടുത്ത ഓരോ സ്‌റ്റേറ്റ്‌മെന്റും.

എന്നാല്‍ ഇവിടെ മറച്ചുവയ്ക്കപ്പെട്ട ഒരു കാര്യമുണ്ട് സ്വപ്‌നയും ശിവശങ്കറും ചേര്‍ന്ന് ലോക്കറില്‍ വച്ച പണം മുഴുവന്‍ എടുത്തു എന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴിയുണ്ട് ശിവശങ്കര്‍ കോടതിയില്‍ കൊടുത്ത റിപ്പോര്‍ട്ടൊഴിച്ച് വേറെ എവിടെയും അത്തരത്തിലൊരു മൊഴിയില്ല. എന്നുവച്ചാല്‍ ശിവശങ്കര്‍ വച്ച പണം മുഴുവന്‍ അവര്‍ എടുത്തിട്ടുണ്ട് അതിന് ശേഷം വന്നപണമാണ് പൊലീസ് എടുത്തത്.

ലോക്കറിലെ പണം മുഴുന്‍ എടുത്തു താക്കോലും പാസ് ബുക്കും സ്വപ്നയെ എല്‍പ്പിച്ചു എന്ന അക്കൗണ്ടന്റിന്റെ വാട്‌സ്ആപ് സന്ദേശമുണ്ട് അതും നമ്മള്‍ എവിടെയും കാണില്ല. എന്നാല്‍ ശിവശങ്കര്‍ കൊണ്ടുപോയ തുക ബാങ്കില്‍ നിക്ഷേപിച്ചതിന് രേഖകളുണ്ട്. ശിവശങ്കര്‍ കസ്റ്റംസിനെ വിളിച്ചുവെന്ന് പറയുന്നുണ്ടെങ്കിലും അതിനും തളിവ് ഹാജരാക്കാന്‍ ഇഡിക്ക് കഴിഞ്ഞിട്ടില്ല. ഇതിനൊക്കെ ഒപ്പം സ്വപ്‌നയുടേതെന്ന തരത്തില്‍ ഇന്നലെ ചര്‍ച്ച ചെയ്യപ്പെട്ട ഓഡിയോ കൂടെ ചേര്‍ത്ത് വായിക്കുമ്പോഴാണ് ഇതിലെ സ്‌ക്രിപ്റ്റ് വ്യക്തമാവുന്നത്.

ഇഡിക്ക് പോലും സ്വന്തംവാദത്തില്‍ ഉറച്ചുനില്‍ക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് കൂടെ ചേര്‍ത്ത് വായിക്കണമെന്നും കെജെ ജേക്കബ് പറഞ്ഞു. ഇഡി ഇങ്ങനെ തുറന്ന് കാണിക്കപ്പെടുന്നത് അവര്‍ക്ക് വലിയ പ്രയാസമായി തോന്നാനിടയില്ലെന്നും ഒരേപണം രണ്ട് സോഴ്‌സില്‍ നിന്ന് വന്നു എന്ന് വാദിക്കാന്‍ ഒരു മടിയുമില്ലാത്ത ഏജന്‍സിയാണ് ഇഡിയെന്നും കെജെ ജേക്കബ് പറഞ്ഞു.

ഇത്രയും വലിയ ആരോപണങ്ങള്‍ പുറത്തുവന്നിട്ടും തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനും അതിന്റെ മുഖ്യമന്ത്രിക്കും എതിരെ ഇത്തരം ഒരു നീക്കം നടക്കുന്നുവെന്ന വിഷയം ഒരു വിഭാഗം മാധ്യമങ്ങള്‍ക്ക് ചര്‍ച്ചാ വിഷയമല്ലെന്നത് പരിതാപകരമാണ്.

അന്വേഷണ ഏജന്‍സികളെ നിയമപരമായി നേരിടാന്‍ എല്‍ഡിഎഫും സിപിഐഎമ്മും തീരുമാനിക്കണമെന്നും കെജെ ജേക്കബ് കൈരളി ന്യൂസ് ന്യൂസ് ആന്‍ഡ് വ്യൂസില്‍ പ്രതികരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News