മുല്ലപ്പള്ളിക്കെതിരെ സോളാര്‍ കേസ് പരാതിക്കാരിയുടെ മാനനഷ്ടക്കേസ്

കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ സോളാര്‍ കേസ് പരാതിക്കാരി മാനനഷ്ട കേസ് ഫയല്‍ ചെയ്തു. വഞ്ചിയൂര്‍ കോടതിയിലാണ് സോളാര്‍ കേസ് പ്രതി മുല്ലപ്പള്ളി രാമചന്ദ്രനെതിരെ മാനനഷ്ട കേസ് ഫയല്‍ ചെയ്തത്.

ദിവസങ്ങള്‍ക്ക് മുന്നെ സോളാര്‍ കേസ് പരാതിക്കാരിക്കെതിരെ മുല്ലപ്പള്ളി രാമചന്ദ്രന്‍ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയിരുന്നു.

സര്‍ക്കാറിനെതിരെ പ്രതിപക്ഷം നടത്തിയ പ്രതിഷേധ പരുപാടിക്കിടെയായിരുന്നു മുല്ലപ്പള്ളിയുടെ പരാമര്‍ശം വേദിയില്‍ വച്ച് തന്നെ ഒപ്പമുള്ളവര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ തനിക്ക് പറ്റിയ തെറ്റില്‍ നിന്നും ഒ‍ഴിഞ്ഞുമാറുന്ന നിലയാണ് കെപിസിസി പ്രസിഡന്‍റ് പ്രതികരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel