ക്രിസ്ത്യാനിയായ സ്ഥാനാര്‍ത്ഥി വേണ്ട, അവസാന നിമിഷം സ്ഥാനാര്‍ത്ഥി പട്ടിക തിരുത്തി അനില്‍ അക്കര എംഎല്‍എ; ആരോപണവുമായി സ്ഥാനാര്‍ത്ഥി രംഗത്ത്

ക്രിസ്‌ത്യാനിയായതുകൊണ്ട്‌‌ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് സ്ഥാനാർഥിത്വത്തിൽ നിന്ന്‌ കോണ്ഗ്രസ് സ്ഥാനാർഥിയെ അനിൽ അക്കര എംഎൽഎ ഇടപെട്ട് ഒഴിവാക്കിയതായി ആരോപണം. തൃശൂർ തെക്കുംകര പഞ്ചായത്തിലെ 16-ാം വാർഡിലെ കോൺഗ്രസ്‌ സ്ഥാനാർഥിയായിരുന്ന ബ്ലെസി അജിയാണ് ആരോപണവുമായി രംഗത്ത് എത്തിയത്.ക്രിസ്‌ത്യാനികളെ യുഡിഎഫിന്‌ വേണ്ടായിരിക്കാമെന്നും ക്രിസ്‌ത്യാനികളെ അവഹേളിക്കുകയാണ്‌ MLA ചെയ്‌തതെന്നും ബ്ലെസ്സി ആരോപിക്കുന്നു.

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ തൃശൂർ ജില്ലയിൽ പല ഇടങ്ങളിലും ബിജെപി യും കോണ്ഗ്രസും തമ്മിൽ പ്രത്യക്ഷമായി തന്നെ നീക്കു പോക്ക് ഉണ്ടാക്കിയിട്ടുണ്ട്.സ്ഥാനാർത്ഥി നിർണയത്തിൽ പോലും കോണ്ഗ്രസ് ബി.ജെ.പി നേതാക്കൾ പരസ്യ ധാരണയിൽ എത്തിയിരുന്നു. ഇത്തരത്തിൽ ബി.ജെ.പി യുമായുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് തെക്കുംകര പഞ്ചായത്തിലെ 16-ാം വാർഡിൽ കോൺഗ്രസ്‌ സ്ഥാനാർഥിയായിരുന്ന ബ്ലെസി അജിയെ അനിൽ അക്കര MLA നേരിട്ട് ഇടപെട്ട് മാറ്റിയത്.ഹിന്ദുക്കൾ കൂടുതൽ ഉള്ള വാർഡിൽ ക്രിസ്ത്യാനി നിന്നാൽ ജയിക്കില്ല എന്നും ഹിന്ദു സ്ഥാനാർഥി ആണെങ്കിൽ വോട്ട് മറിക്കാം എന്ന RSS നിലപാടിനെയും തുടർന്നാണ് MLA ഒറ്റ രാത്രി കൊണ്ട് സ്ഥാനാർഥിയത് എന്നാണ് ആരോപണം.

പനങ്ങാട്ടുകര വാർഡിൽ ബ്ലെസ്സി രണ്ടുവട്ടം പര്യടനം പൂർത്തിയാക്കിയ ശേഷമാണ് മത്സരത്തിൽനിന്ന്‌ പിന്മാറാൻ എംഎൽഎ ആവശ്യപ്പെട്ടത്. നാമനിർദേശപത്രിക നൽകിയ ശേഷം ബ്ലെസ്സി അജി എല്ലാ വീടുകളിലും വോട്ട്‌ അഭ്യർഥിക്കുകയും ചെയ്തിരുന്നു. സ്ഥാനാർഥിയാവണമെന്ന്‌ താൻ ആവശ്യപ്പെട്ടതല്ല കോണ്ഗ്രസ് നേതൃത്വം നിർബന്ധിച്ച്‌ സ്ഥാനാർഥിയാക്കുകയായിരുന്നു എന്നും എന്നാൽ MLA വിളിച്ച്‌ മത്സരത്തിൽനിന്ന്‌ പിന്മാറണമെന്നും ക്രിസ്‌ത്യാനി മത്സരിച്ചാൽ ശരിയാവില്ലെന്ന് പറഞ്ഞതായും ബ്ലെസ്സി പറയുന്നു

എംഎൽഎ കാണിച്ചത്‌ വലിയ ചതിയാണെന്നും താനൊരു സാധാരണ കോൺഗ്രസ്‌പ്രവർത്തകയാണെന്നും,, ക്രിസ്‌ത്യാനിയായതിനാൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പറ്റില്ല എന്നത് അറിയില്ലായിരുന്നതായും. തൻ്റെ നോമിനേഷൻ ഇനി പിൻവലിക്കില്ലെന്നും ബ്ലെസ്സി പറഞ്ഞു.

കവിത ബാബുവാണ് കോണ്ഗ്രസിന്റെ ൻ്റെ പുതിയ സ്ഥാനാർത്ഥി.മന്ത്രി എ. സി മൊയ്തീന്റെ വീട് ഉൾപ്പെടുന്ന ഈ വാർഡിൽ BJP വോട്ടുകൾ കൊണ്ഗ്രസിനും തൊട്ടടുത്ത വാർഡിൽ കോണ്ഗ്രസ് വോട്ടുകൾ BJP ക്കും മറിക്കാൻ ഉള്ള നീക്കത്തിന്റെ ഭാഗമായാണ് ബ്ലെസ്സിയെ തള്ളിയത് എന്നാണ് പ്രദേശത്തെ കോണ്ഗ്രസ് പ്രവർത്തകരുടെ തന്നെ ആരോപണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here