രണ്ടില ചിഹ്നം ജോസ് കെ മാണിക്ക്; തീരുമാനം ഇടത് മുന്നണിക്കും കേരളാ കോണ്‍ഗ്രസ് എമ്മിനും കൂടുതല്‍ കരുത്ത് നല്‍കുമെന്ന് ജോസ് കെ മാണി

കേരള കോണ്‍ഗ്രസിന്റെ ഔദ്യോഗിക തെരഞ്ഞെടുപ്പ് ചിഹ്നം ജോസ് കെ മാണിക്ക് നല്‍കി ഹൈക്കോടതിയുടെ തീര്‍പ്പ്.

പേരും ചിഹ്നവും ജോസ് കെ മാണിക്ക് നല്‍കിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തെ പിജെ ജോസഫ് ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചിരുന്നു.

ഇതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം താല്‍ക്കാലികമായി സ്റ്റേ ചെയ്തതിനെ തുടര്‍ന്ന് രണ്ട് വിഭാഗത്തിനും വേറെ ചിഹ്നങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിക്കുകയായിരുന്നു.

ജോസ് കെ മാണി വിഭാഗത്തിന് ടേബിള്‍ ഫാനും ജോസഫ് വിഭാഗത്തിന് മറ്റൊരു ചിഹ്നവും അനുവദിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതിയുടെ തീരുമാനത്തോടെ പേരും ചിഹ്നവും ജോസ് കെ മാണി വിഭാഗത്തിന് നല്‍കിക്കൊണ്ട് കോടതി ഉത്തരവ് വന്നിരിക്കുന്നത്.

ഈ തെരഞ്ഞെടുപ്പില്‍ തന്നെ രണ്ടില ചിഹ്നം ഉപയോഗിച്ച് തെരഞ്ഞെടുപ്പിനെ നേരിടാന്‍ കഴിയുമെന്ന് ജോസ് കെ മാണി കൈരളി ന്യൂസിനോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here