മുഖച്ഛായ മാറുന്ന ദേശീയപാതകള്‍, നാടിനെ വികസിപ്പിക്കുന്ന ഇടത് ഇച്ഛാശക്തി

കേരളത്തിലെ പൊതു നിരത്തുകളുടെ മുഖച്ഛായ മാറുകയാണ്. അതിവേഗത്തിലാണ് സംസ്ഥാനത്ത് ദേശീയ പാത വികസനം പുരോഗമിക്കുന്നത്. ഒരിക്കലും നടക്കില്ലെന്ന് പലരും വിധി എഴുതിയ ദേശീയ പാതാ വികസനമാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇച്ഛാ ശക്തിയില്‍ യാഥാര്‍ഥ്യമാകുന്നത്.

കേരളത്തിന്റെ സ്വപ്നങ്ങള്‍ക്ക് ചിറക് മുളക്കുക മാത്രമല്ല. ശരവേഗത്തില്‍ ചിറകടിച്ച് കുതിക്കുകയാണ് സംസ്ഥാനത്ത് ദേശീയ പാത വികസനം. 568 കിലോമീറ്റര്‍ ദൈര്‍ഗ്യമുള്ള ദേശീയ പാത വികസനം പ്രതിസന്ധികള്‍ എല്ലാം മറികടന്ന് യാഥാര്‍ത്ഥ്യത്തിലേക്ക് അടുക്കുകയാണ്.

വിവാദം ആളിപ്പടര്‍ന്ന കണ്ണൂര്‍ കീഴാറ്റൂരിലും സ്ഥലം ഏറ്റെടുപ്പ് പൂത്തിയായി.ദേശീയ പാത വികസനം സ്തംഭിപ്പിക്കാന്‍ വികസന വിരോധികളും കമ്മ്യൂണിസ്റ്റ് വിരുദ്ധരും നടത്തിയ ശ്രമങ്ങള്‍ കേരളം തിരിച്ചറിയുകയും ചെയ്തു.

ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് ഉയര്‍ന്ന നഷ്ടപരിഹാരം ഉറപ്പ് വരുത്തി വ്യാപാരി സമൂഹത്തെയും ജനങ്ങളെയും വിശ്വാസത്തില്‍ എടുത്തുകൊണ്ടുള്ള വികസന വീക്ഷണമായിരുന്നു സര്‍ക്കാരിന്റേത്. 12691 കോടി രൂപ ചെലവിടുന്ന പ്രവര്‍ത്തിയുടെ ഉദ്ഘാടനമാണ് കഴിഞ്ഞ മാസം നിര്‍വഹിച്ചത്. ദേശീയ പാത വികസനം പൂര്‍ത്തിയാകുന്നതോടെ വന്‍ വികസന മുന്നേറ്റത്തിനാകും കേരളം സാക്ഷ്യം വഹിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here