ദുല്‍ക്കറിന്റെ ‘കുറുപ്പ്’ ഓണ്‍ലൈന്‍ റിലീസിന്

മലയാളത്തില്‍നിന്ന് ഓണ്‍ലൈനില്‍ റിലീസ് ചെയ്യുന്ന ആദ്യ ബിഗ് ബജറ്റ് ചിത്രവുമായി ദുല്‍ഖര്‍ സല്‍മാന്‍. ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന കുറുപ്പാണ് ഓണ്‍ലൈനില്‍ റിലീസിനൊരുങ്ങുന്നത്.

എം സ്റ്റാര്‍ ഫിലിംസിന്റെയും വേയ്ഫാറര്‍ ഫിലിംസിന്റെയും ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന ബിഗ് ബജറ്റ് ചിത്രമാണ് കുറുപ്പ്. ശ്രീനാഥ് രാജേന്ദ്രനാണ് ചിത്രം സംവിധാനം ചെയ്തത്. കുപ്രസിദ്ധനായ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതകഥയാണ് ചിത്രത്തിന്റെ പ്രമേയം. ദുല്‍ഖര്‍ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്.

ദുല്‍ഖര്‍ വേറിട്ട രൂപത്തില്‍ എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും, ട്രയിലറും നേരത്തെ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയതാണ്. ചിത്രം പെരുന്നാള്‍ ദിനത്തില്‍ തീയേറ്ററുകളില്‍ റിലീസ് ചെയ്യാനാണ് തീരുമാനിച്ചതെങ്കിലും കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ റിലീസ് മാറ്റാവയ്ക്കുകയായിരുന്നു.

നേരത്തെ ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്ത ദുല്‍ഖര്‍ നിര്‍മ്മിച്ച ചിത്രം ‘മണിയറയിലെ അശോകന് നല്ല പ്രതികരണമാണ് ലഭിച്ചത്. കുറുപ്പും
ഓടിടി പ്ലാറ്റ്‌ഫോമിലുടെ എത്തുമ്പോള്‍ പ്രേക്ഷകര്‍ ഏറ്റെടുക്കുമെന്ന വിശ്വാസത്തിലാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here