സര്‍ക്കാരിന്റെ വികസന നേട്ടങ്ങളെ അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് എ വിജയരാഘവന്‍; വികസന വിരുദ്ധ നിലപാടുകള്‍ക്കെതിരെ ജനങ്ങള്‍ രംഗത്ത് വരണം

സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങളെ അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് എ വിജയരാഘവന്‍. ഗൂഢാലോചന നടത്തുന്ന കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കുമെന്നും വികസന വിരുദ്ധ നിലപാടുകള്‍ക്കെതിരെ ജനങ്ങള്‍ രംഗത്ത് വരണമെന്നും അദ്ദേ പറഞ്ഞു.

സംസ്ഥാനത്ത് ബി ജെ പിയും കോണ്‍ഗ്രസും രഹസ്യ ബാന്ധവം നടത്തുകയാണ്. രാഷ്ട്രീയ ജീര്‍ണതയുടെ ഏറ്റവും വലിയ ഉദാഹരണമാണ് സംസ്ഥാനത്തെ കോണ്‍ഗ്രസും ലീഗുമെന്നും വിജയരാഗവന്‍ പ്രതികരിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ വികസനം ആത്മ വിശ്വാസത്തോടെ ജനങ്ങളെ അഭിമുഖീകരിക്കാനുള്ള കരുത്ത് ഇടതുപക്ഷത്തിന് നല്‍കും. എന്നാല്‍ സര്‍ക്കാരിന്ര്‍റെ വികസന നേട്ടങ്ങളെ അട്ടിമറിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്.

വികസന വിരുദ്ധ നിലപാടുകള്‍ക്കെതിരെ ജനങ്ങള്‍ രംഗത്ത് വരണമെന്നും സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കേന്ദ്ര ഏജന്‍സികള്‍ അധികാരദുര്‍വിനിയോഗം നടത്താന്‍ സംസ്ഥാനത്ത് വട്ടമിട്ട് പറക്കുകയാണ് ഇതിനെതിരെ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് കേരളത്തില്‍ രാഷ്ട്രീയമായി ദുര്‍ബലപെടുകയാണ്.സംസ്ഥാനത്തിന്റെ വികസന യാഥാര്‍ത്ഥ്യമായ കിഫ്ബിയെ എതിര്‍ക്കാന്‍ കോണ്‍ഗ്രസ് സി ആന്റ് എജിയെപോലും കൂട്ട് പിടിച്ചു.ബി ജെ പിയും കോണ്‍ഗ്രസും രഹസ്യ ബാന്ധവം നടത്തുകയാണ്.

രാഷ്ട്രീയ ജീര്‍ണതയുടെ ഏറ്റവും വലിയ ഉദാഹരണമാണ് സംസ്ഥാനത്തെ കോണ്‍ഗ്രസും ലീഗുമെന്നും വിജയരാഗവന്‍ പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel