പണ്ടത്തെ കൂട്ടുകാരി ഇന്ന് ലേഡി സൂപ്പര്‍ സ്റ്റാര്‍; കുറിപ്പുമായി സുഹൃത്ത്

മലയാളത്തിനും തമിഴകത്തിനും ഒരുപോലെ പ്രിയങ്കരിയായ നടിയാണ് നയന്‍താര. ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെ ജന്മദിനവും സോഷ്യല്‍ മീഡിയ ആഘോഷമാക്കിയിരുന്നു. നയന്‍താരയുടെ പഴയ സഹപാഠിയായ മഹേഷ് കടമ്മനിട്ട സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ആശംസ കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ഒപ്പമിരുന്നു പഠിച്ച കൂട്ടുകാരി ഇന്ന് തെന്നിന്ത്യയിലെ സൂപ്പര്‍സ്റ്റാര്‍ ആകുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയില്ലെന്ന് മഹേഷ് പറയുന്നു. നയന്‍താരയുടെ കയ്യെഴുത്തും മഹേഷ് ചിത്രങ്ങള്‍ക്കൊപ്പം പങ്കുവച്ചിട്ടുണ്ട്.

ഫെയ്‌സ്ബുക്ക് കുറിപ്പ്:

ഡിഗ്രി ക്ലാസില്‍

(Marthoma College, 2002-2005 English Literature) ഒപ്പമിരുന്നു പഠിച്ച കൂട്ടുകാരി ഇന്ന് തെന്നിന്ത്യയിലെ Lady Superstar ആകുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയില്ല…

Nepotism വാഴുന്ന ഒരു Industry യില്‍ ഒരു സിനിമാ പാരമ്പര്യവുമില്ലാതെ ഒരു സ്ത്രി ഇത്രയും കാലം പിടിച്ചു നിന്നത് അല്‍ഭുതം തന്നെയാണ്…

തുടക്കകാലത്ത് ആരാധകരേക്കാള്‍ വിമര്‍ശകര്‍ ഉണ്ടായിരുന്ന നടി ഇന്ന്

ഒറ്റയ്ക്ക് ഒരു സിനിമ പിടിച്ചു നിര്‍ത്താന്‍ കഴിയുന്നത്ര വളരുമെന്ന് ആരും കരുതിക്കാണില്ല…

കുറ്റപ്പെടുത്തലുകളും, വിമര്‍ശനങ്ങളും ആവോളം കേട്ട്, എല്ലാം തരണം ചെയ്ത് കൊയ്‌തെടുത്ത വിജയം… ഒരു ഇന്‍ഡസ്ട്രി മുഴുവന്‍ ആദരിക്കുന്ന വ്യക്തി…

തിരുവല്ല എന്ന ചെറിയ ഗ്രാമത്തില്‍ നിന്ന് ഇത്രയും പ്രശസ്തിയിലേക്ക് വളര്‍ന്നത് സ്വന്തം കഠിനാധ്വാനവും, അര്‍പ്പണബോധവും കൊണ്ടാണ്…

ഞങ്ങളുടെ പ്രിയ സുഹൃത്ത് ഡയാനയ്ക്ക്, നിങ്ങളുടെ എല്ലാം പ്രിയപ്പെട്ട നയന്‍താരയ്ക്ക് ഒരായിരം ജന്മദിനാശംസകള്‍…

To remain in the industry in the top place for over 17 years… unbelievable… we respect your dedication and effort dear friend…

(ഈ Hand writing ഇത്രയും നാള്‍ സൂക്ഷിച്ചുവെച്ച എന്റെ പ്രിയ പത്‌നിയ്ക്ക്)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News